സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഗോമതിയും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയും വിശ്വസിച്ചത്. ഇയാള്‍ ഇന്ന് പുലര്‍ച്ചയോടെ വീണ്ടും എത്തുകയും എല്ലാവരും ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളയുകയായിരുന്നു.
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടറുടെ വേഷത്തിലെത്തി പണം കവര്‍ന്നതായി പരാതി. പേ വാര്‍ഡില്‍ ഡോക്ടറുടെ വേഷത്തിലെത്തി രോഗിയുടെ കൂട്ടിരിപ്പുകാരില്‍ നിന്നും പണം കവരുകയായിരുന്നു. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്.
ശനിയാഴ്ച രാത്രി എട്ടേകാലോടെ വാര്‍ഡില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ ആള് ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാല്‍ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഗോമതിയും ഭിന്നശേഷിക്കാരിയായ മകള്‍ സുനിതയും വിശ്വസിച്ചത്. ഇയാള്‍ ഇന്ന് പുലര്‍ച്ചയോടെ വീണ്ടും എത്തുകയും എല്ലാവരും ഉറക്കത്തിലാണെന്ന് ഉറപ്പുവരുത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളയുകയായിരുന്നു.
വാതിലിന് കുറ്റിയിടാന്‍ മറന്നതിനാല്‍ ഇയാള്‍ക്ക് അനായാസം റൂമിന് അകത്തേയ്ക്ക് കയറാന്‍ പറ്റി. തിുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നുള്ള സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെങ്കിലും പരാതി പറഞ്ഞപ്പോള്‍ പോലീസനെ സമീപിക്കെന്ന മറുപടിയാണ് നല്‍കിയത്.
44 ആം നമ്പര്‍ പേ വാര്‍ഡിലാണ് മോഷണം നടന്നത്. ഹൃദയവാള്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കല്‍ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂര്‍ത്തിയായി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയില്‍ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുുള്ളതാണെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന