×
login
സംസ്ഥാന‍ത്ത് 12 കോടിയുടെ കൊവിഡ് വാക്‌സിന്‍‍ കെട്ടിക്കിടക്കുന്നു; വാക്‌സിന്‍ വിതരണത്തില്‍ കേരള സര്‍ക്കാരിന്‌ വന്‍ വീഴ്ച

സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്. ആകെ 20 ലക്ഷം ഡോസ് വാക്‌സിനാണ് പണം നല്കിയത്.

തിരുവനന്തപുരം: രണ്ടാം ഡോസ് എടുക്കേണ്ടവരും, അധ്യാപകരും വിദ്യാര്‍ഥികളും കൊവിഡ് വാക്‌സിനായി പരക്കം പായുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ 12 കോടി രൂപയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ കെട്ടിക്കിടക്കുന്നു. കേന്ദ്രം ആവശ്യത്തിന് നല്കുന്നില്ല, കടുത്ത വാക്‌സിന്‍ ക്ഷാമമാണ്, എന്നൊക്കെ സര്‍ക്കാരും സിപിഎമ്മും നിരന്തരം വ്യാജപ്രചാരണം നടത്തുമ്പോഴാണ് സര്‍ക്കാര്‍ നേരിട്ടിടപെട്ട് വാങ്ങി നല്കിയ വാക്‌സിന്‍ ആര്‍ക്കും പ്രയോജനമില്ലാതെ ഫ്രിഡ്ജുകളില്‍ കെട്ടിക്കിടക്കുന്നത്. വാക്‌സിന്‍ ചലഞ്ചു വഴി ലഭിച്ച പണം ഉപയോഗിച്ച്, കെട്ടിക്കിടക്കുന്ന വാക്‌സിന്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ പ്രശ്‌നം പരിഹരിക്കാമെന്നിരിക്കെയാണ് ജനം വാക്‌സിന് നെട്ടോട്ടമോടുന്നത്.  

ആദ്യ ഡോസ് എടുക്കാനുള്ളവരും രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നവരും ആയിരങ്ങളാണ്. ഇതിനിടയിലാണ് കോളജുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളും കോളജ് അധികൃതരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിരിക്കണമെന്നാണ് നിബന്ധന. കൂടാതെ സ്‌കൂള്‍ അധ്യാപകരും അനധ്യാപകരും ജീവനക്കാരും വാക്‌സിന്‍ എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടെ വാക്‌സിന്‍ എടുക്കാന്‍ തിരക്കേറി. സംസ്ഥാനത്തിന്റെ വാക്‌സിന്‍ വിതരണത്തിലെ പാളിച്ച മൂലം സൗജന്യ വാക്‌സിന്‍ കിട്ടുന്നുമില്ല.  

സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്.  ആകെ 20 ലക്ഷം ഡോസ് വാക്‌സിനാണ് പണം നല്കിയത്. ഇതില്‍ നിന്നു ലഭിച്ച 10 ലക്ഷം ഡോസും വിതരണം ചെയ്യാനായിട്ടില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണം. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് വാക്‌സിന്‍ വാങ്ങി നല്കിയത്. 630 രൂപ നിരക്കിലാണ് വാക്‌സിന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച് സര്‍ക്കാരിന് നല്കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികള്‍ വാക്‌സിന്‍ കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍  നല്കുന്നതിനാല്‍ സ്വകാര്യആശുപത്രികളില്‍ ആളുകള്‍ കുറവാണ്.

ഇങ്ങനെ കെട്ടിക്കിടക്കുന്ന വാക്‌സിനുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികള്‍ നല്കിയ തുക അവര്‍ക്ക് തിരികെ നല്കണം. അതിന് വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന് 115 കോടിയോളം രൂപ ചലഞ്ചിലൂടെ ലഭിച്ചു എന്നാണ് കണക്ക്. വാക്‌സിന്‍ ചലഞ്ച് എന്ന് പേരില്‍ ഫണ്ട് പിരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിന് പ്രത്യേകം അക്കൗണ്ട് രൂപീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ കൃത്യമായ കണക്കും ലഭ്യമല്ല.

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.