login
കൊവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിൽ, പ്രതിരോധത്തിൽ വ്യക്തമായ നയമില്ല, ജനങ്ങളുടെ ജീവൻ വച്ച് പന്താടരുതെന്ന് വി.മുരളീധരൻ

കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കബളിപ്പിക്കുകയാണ്. ഐസി‌എം‌ആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും നിർദേശങ്ങൾ പാലിക്കുന്നില്ല.

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തിന് വ്യക്തമായ നയമില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നിലപാട് തെറ്റിയെന്ന് ഇനിയെങ്കിലും സമ്മതിക്കണം. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരാന്‍ കാരണമെന്നും വി മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.  

കേരളത്തിലെ ജനങ്ങളെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കബളിപ്പിക്കുകയാണ്. ഐസി‌എം‌ആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും നിർദേശങ്ങൾ പാലിക്കുന്നില്ല. ജനങ്ങളുടെ ജീവൻ വച്ച് പന്താടരുത്. കേരളത്തെ കേന്ദ്രസർക്കാർ പ്രശംസിച്ചിട്ടില്ല. കേരളത്തിലെ ഉദ്യോഗസ്ഥർ പറയുന്നതാണിതെല്ലാമെന്ന് വി.മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മാസത്തിനുള്ളില്‍ വീണ്ടും കേന്ദ്രസംഘം എത്തുന്നത്. നിലവില്‍ കോവിഡ് രോഗികളില്‍ 45 ശതമാനവും കേരളത്തിലാണ്. രാജ്യത്തെ 20 കോവിഡ് തീവ്ര ജില്ലകളില്‍ 12 ഉം കേരളത്തിലാണ്. കേരള സര്‍ക്കാര്‍ കോവിഡിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് മുരളീധരന്‍ പറഞ്ഞു.

കൊവിഡ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിന് തൊട്ടുമുന്‍പ് കോവിഡ് പ്രതിരോധത്തില്‍ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. കേരളത്തെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്തത്. ആദ്യം യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. പിന്നീട് അമേരിക്കയായി. ഇപ്പോള്‍ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. പിണറായി വിജയന്‍ ഓരോ ദിവസവും പുതിയ രാജ്യങ്ങള്‍ കണ്ടുപിടിച്ചു വരികയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.  

യഥാർത്ഥത്തിൽ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവയുമായാണ് കേരളത്തെ താരതമ്യം ചെയ്യേണ്ടത് എന്നും മുരളീധരന്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍ കൃത്യമായ വ്യക്തതയില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയര്‍ത്തുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ആന്റിജന്‍ ടെസ്റ്റാണ് ഫലപ്രദമെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്. പലയിടത്തും ആന്റിജന്‍ ടെസ്റ്റ് പോലും ഉപയോഗിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത് ഫലപ്രദമാണ് എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ നയം തീരുമാനിക്കുന്നത് ആരാണ് എന്ന് മുരളീധരന്‍ ചോദിച്ചു. 

  comment

  LATEST NEWS


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.