×
login
തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു

കഴിഞ്ഞ മാസം 29നു പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിളയും, വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവെച്ചു. ഇതിനെ തുടര്‍ന്നാണ് ഇരു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പു നടന്നത്.

ചെങ്ങന്നൂര്‍: ബിജെപിയെ ഭരണ സാരഥ്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഇടത് വലത് നാടകം. ഇരുകൂട്ടരുടെയും പിന്തുണയില്‍ സ്വതന്ത്രന്‍ പി. വി. സജന്‍ പ്രസിഡന്റായി. നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയില്‍  സിപിഎമ്മിലെ ബീന ബിജു വിജയിച്ചു. 13 അംഗ ഭരണ സമിതിയില്‍ ഇരുവര്‍ക്കും എട്ട് വോട്ടുകള്‍ വീതം ലഭിച്ചു. കോണ്‍ഗ്രസ് പിന്തുണയില്‍ സിപിഎം ഭരിച്ചിരുന്ന തിരുവന്‍വണ്ടൂരില്‍ ഭരണസമിതിയ്‌ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.  

കഴിഞ്ഞ മാസം 29നു പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കുരുവിളയും, വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവെച്ചു. ഇതിനെ തുടര്‍ന്നാണ് ഇരു സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പു നടന്നത്. നിലവിലെ രാജിയടക്കം, ഭരണത്തിലേറി രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പേ തിരുവന്‍വണ്ടൂരില്‍ നാലു തവണയാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്.  

മന്ത്രി സജി ചെറിയാനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നേരിട്ട് നടത്തുന്ന വോട്ടുകച്ചവടത്തിന്റെ ഭാഗമാണ് തിരുവന്‍വണ്ടൂരിലെ കൂട്ടുമുന്നണി എന്നാണ് ആക്ഷേപം. 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.