×
login
പുതുചരിത്രമായി തുലാമഴ; പ്രതീക്ഷതിനേക്കാള്‍ 116 ശതമാനം കൂടുതല്‍ മഴ ലഭിച്ചു

സീസണ്‍ അവസാനിക്കാന്‍ ഒരു മാസത്തോളം ബാക്കിയുണ്ടെങ്കിലും 10ന് ശേഷം മഴ ഗണ്യമായി കുറയും. പകല്‍ വെയിലും വൈകിട്ട് മഴയും രാത്രി നല്ല തണുപ്പുമാകും കുറച്ച് ദിവസം. പിന്നാലെ രാത്രിത്തണുപ്പേറും. സീസണില്‍ ഏറ്റവും മഴ കൂടിയത് പത്തനംതിട്ടയിലാണ് 193 ശതമാനം. കാസര്‍കോട്- 150, കണ്ണൂര്‍- 141, കോഴിക്കോട്- 138, കോട്ടയം- 134, ഇടുക്കി- 125, കൊല്ലം- 111, പാലക്കാട്- 112, എറണാകുളം- 105, തിരുവനന്തപുരം- 94, തൃശ്ശൂര്‍- 93, വയനാട്- 80, ആലപ്പുഴ- 67 ശതമാനം വീതവും മഴ കൂടി

ഇടുക്കി: കാര്യമായ ഇടവേളകളില്ലാതെ തുള്ളിക്കൊരുകുടം പോലെ പെയ്തിറങ്ങിയ വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ഇതുവരെ ലഭിച്ചത് 100.45 സെ.മീ. മഴ. പ്രതീക്ഷിച്ചതിനേക്കാള്‍ 116 ശതമാനം കൂടുതല്‍. ഒക്ടോബര്‍ ഒന്നു  മുതല്‍ ഇന്നലെ രാവിലെ വരെയുള്ള കണക്കാണിത്. ഇതിന് മുമ്പ് 2010ല്‍ ആയിരുന്നു തുലാമഴ റെക്കോഡിലെത്തിയത്, അന്ന് 79.1 സെ.മീ. മഴ ലഭിച്ചു. ഈ സീസണില്‍ രണ്ട് ചുഴലിക്കാറ്റുകള്‍ രൂപമെടുത്തു. സപ്തംബര്‍ 30ന് അറബിക്കടലില്‍ രൂപമെടുത്ത ഷഹീനും ഡിസംബര്‍ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ജവാദും. കനത്ത മഴ നല്കി ആറ് ന്യൂനമര്‍ദങ്ങളും നിരവധി ചക്രവാതച്ചുഴിയും ന്യൂനമര്‍ദപാത്തിയും രൂപമെടുത്തിരുന്നു. ഒക്ടോബര്‍ 16നാണ് ഒരു ദിവസം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

സീസണ്‍ അവസാനിക്കാന്‍ ഒരു മാസത്തോളം ബാക്കിയുണ്ടെങ്കിലും 10ന് ശേഷം മഴ ഗണ്യമായി കുറയും. പകല്‍ വെയിലും വൈകിട്ട് മഴയും രാത്രി നല്ല തണുപ്പുമാകും കുറച്ച് ദിവസം. പിന്നാലെ രാത്രിത്തണുപ്പേറും. സീസണില്‍ ഏറ്റവും  മഴ കൂടിയത് പത്തനംതിട്ടയിലാണ് 193 ശതമാനം. കാസര്‍കോട്- 150, കണ്ണൂര്‍- 141,  കോഴിക്കോട്- 138, കോട്ടയം- 134, ഇടുക്കി- 125, കൊല്ലം- 111, പാലക്കാട്- 112, എറണാകുളം- 105, തിരുവനന്തപുരം- 94, തൃശ്ശൂര്‍- 93, വയനാട്- 80, ആലപ്പുഴ- 67 ശതമാനം വീതവും മഴ കൂടി.


 

 

 

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.