×
login
തോമസ് ഐസകിന് ഇഡി‍‍ അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ആവില്ല; മസാല ബോണ്ടിലെ ഫെമ നിയമലംഘനം‍‍ അന്വേഷിക്കുമെന്നും ഇഡി

ഇഡിയുടെ ചോദ്യം ചെയ്യലിന് പല തവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇനി അധികനാള്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. മസാല ബോണ്ട് സംബന്ധിച്ച ഫെമ നിയമലംഘനം അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് ഇഡി പറയുന്നു.

കൊച്ചി: ഇഡിയുടെ ചോദ്യം ചെയ്യലിന് പല തവണ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്ത മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇനി അധികനാള്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല.കിഫ്ബിമസാല ബോണ്ട് സംബന്ധിച്ച ഫെമ നിയമലംഘനം അന്വേഷിക്കാന്‍ അധികാരമുണ്ടെന്ന് ഇഡി പറയുന്നു.  

ഇഡി സമന്‍സ് ചോദ്യം ചെയ്യാന്‍ വ്യക്തികള്‍ക്ക് അധികാരമില്ല. അന്വേഷണത്തിന്‍റെ ഭാഗമായി ഹാജരാകാനാണ് നോട്ടീസ് അയച്ചതെന്നും ഇഡി പറയുന്നു.  

മസാല ബോണ്ടിലെ അന്വേഷണത്തിനെതിരെ തോമസ് ഐസക്ക് നല്‍കിയ ഹര്‍ജി അപക്വമാണെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.  


തോമസ് ഐസക് അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്. പക്ഷെ അതിന് വേണ്ടി വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ തോമസ് ഐസക്ക് ഉന്നയിക്കുകയാണെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. 2500 കോടി രൂപയാണ് മസാല ബോണ്ടിലൂടെ ഇഡി സമാഹരിച്ചിരിക്കുന്നത്. ഇതിലെ ഓരോ രേഖകളും പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു.  

 

 

    comment

    LATEST NEWS


    മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


    പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


    ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


    ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


    12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


    തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.