×
login
കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി; കോഴിക്കോട്ട് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയത്. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു, അവിടെ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം . മുക്കം സ്വദേശികളായി ബിജു - ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ അടപ്പ് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് കുട്ടിയുടെ തൊണ്ടയില്‍ അടപ്പ് കുടുങ്ങിയത്. ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു, അവിടെ നിന്നും മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേദികയ്ക്കു കളിക്കാൻ യാദൃച്ഛികമായാണ് കുപ്പി കിട്ടിയത്. കുപ്പിയുടെ നെക്ക് വിയിൽ വച്ചു കടിക്കുന്നതിനിടെ അടപ്പ് ഊരി തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.  

അർധരാത്രിയോടെയാണ് മരണം സംഭവിച്ചത്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.