×
login
കോട്ടയത്ത് ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവഞ്ചൂര്‍ തൂത്തുട്ടിയ്ക്ക് സമീപം പുതുപ്പറമ്പില്‍ പ്രവീണ്‍ മാണി (24)സംക്രാന്തി പ്ലാക്കില്‍ പറമ്പില്‍ ബാബുക്കുട്ടന്‍ മകന്‍ ആല്‍വില്‍ ബാബു (22) സംക്രാന്തി തോണ്ടുതറ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ മകന്‍ മുഹമ്മദ് ഫറൂക്ക് (20) എന്നിവരാണ് മരിച്ചത്.

കുമാരനല്ലൂര്‍ (കോട്ടയം): ബൈക്ക് ടോറസിലിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കുമാരനല്ലൂര്‍ കുടമാളൂര്‍ റോഡില്‍ വല്യാലിന്‍ ചുവട്ടിനു സമീപം മില്ലേനിയം വളവില്‍ വച്ച് ഇന്നലെ വൈകിട്ട് ആറേകാലോടെയായിരുന്നു അപകടം. തിരുവഞ്ചൂര്‍ തൂത്തുട്ടിയ്ക്ക് സമീപം പുതുപ്പറമ്പില്‍ പ്രവീണ്‍ മാണി (24)സംക്രാന്തി പ്ലാക്കില്‍ പറമ്പില്‍ ബാബുക്കുട്ടന്‍ മകന്‍ ആല്‍വില്‍ ബാബു (22) സംക്രാന്തി തോണ്ടുതറ വീട്ടില്‍ സക്കീര്‍ ഹുസൈന്‍ മകന്‍ മുഹമ്മദ് ഫറൂക്ക് (20) എന്നിവരാണ് മരിച്ചത്.

കുടമാളൂര്‍ ഭാഗത്തു നിന്നും അമിതവേഗതയിലെത്തിയ ബൈക്ക് മറ്റൊരു കാറിനെ മറികടക്കുമ്പോള്‍ കുമാരനല്ലൂര്‍ വല്യാലിന്‍ ചുവട് ഭാഗത്തു നിന്നും മണ്ണുമായി പുലിക്കുട്ടിശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന ടോറസില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൂന്നു യുവാക്കളും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേയ്ക്കു മാറ്റി. പ്രവീണിന്റെ മാതാവ് മഞ്ജു, സഹോദരന്‍ പ്രദിന്‍ മുഹമ്മദ് ഫറൂക്കിന്റെ മാതാവ് ജാസ്മിന്‍, സഹോദരങ്ങള്‍ ഫൈറോസ്, ഫാത്തിമ ആല്‍വിന്റെ മാതാവ് ഷേര്‍ളി സഹോദരന്‍ അലന്‍

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.