×
login
കെ റെയിലില്‍ പിന്നോട്ടില്ല; പദ്ധതിയുമായി മുന്നോട്ട്; തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉണ്ടായത് സ്വാഭാവിക തോല്‍വിയെന്ന് കോടിയേരി‍ ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും തോല്‍വിയുണ്ടാകും. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയെന്നും ജയിച്ചാല്‍ എല്ലാം കിട്ടിയെന്നും പാര്‍ട്ടി കരുതാറില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ പരാജയപ്പെട്ടിടത്ത് നിന്നാണ് നിയമസഭ തെരഞ്ഞടുപ്പില്‍ 99 സീറ്റിലേക്കെത്താന്‍ എല്‍ഡിഎഫിന് സാധിച്ചതെന്നും കോടിയേരി പറഞ്ഞു.

കൊച്ചി: തൃക്കാക്കരയിലെ തോല്‍വി ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ബൂത്ത് തലം വരെ ഇത് സംബന്ധിച്ച പരിശോധന പാര്‍ട്ടി നടത്തും. കെ റെയില്‍ പ്രശ്‌നം വച്ച് നടത്തിയൊരു തെരഞ്ഞെടുപ്പല്ലിത്. തെരഞ്ഞെടുപ്പ് ഫലമായി അതിന് ബന്ധമില്ല. ബന്ധപ്പെട്ട അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് മാത്രമല്ല, വോട്ടിംഗില്‍ എത്ര വര്‍ധനവുണ്ടായി എന്നതും ഒരു ഘടകമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ പത്രസമ്മേളനം നടത്തിയിട്ടാണ്. അതിന് ശേഷം വിവരമറിയിക്കാന്‍ പോയപ്പോള്‍ മാധ്യമങ്ങള്‍ കൂടുകയും സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന് തെറ്റിദ്ധരിക്കുകയുമായിരുന്നു.

 സര്‍ക്കാരിന്റെ ശൈലിയുടെ ഭാഗമായുള്ള തെരഞ്ഞെടുപ്പല്ലിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു ശൈലി സംബന്ധിച്ച് ഏറ്റവും വലിയ പ്രചരണം നടന്നത്. അന്ന് 99 സീറ്റ് എല്‍ഡിഎഫിന് ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എല്ലാ മാധ്യമങ്ങളും യുഡിഎഫിന്റെ കൂടെയായിരുന്നു. ഒരു പത്രം യുഡിഎഫിന്റെ ഘടക കക്ഷിയെ പോലെയാണല്ലോ ഇത്തവണ പ്രവര്‍ത്തിച്ചതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.  

തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായും തോല്‍വിയുണ്ടാകും. ഒരു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയെന്നും ജയിച്ചാല്‍ എല്ലാം കിട്ടിയെന്നും പാര്‍ട്ടി കരുതാറില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 19 സീറ്റില്‍ പരാജയപ്പെട്ടിടത്ത് നിന്നാണ് നിയമസഭ തെരഞ്ഞടുപ്പില്‍ 99 സീറ്റിലേക്കെത്താന്‍ എല്‍ഡിഎഫിന്  സാധിച്ചതെന്നും കോടിയേരി പറഞ്ഞു.

  comment

  LATEST NEWS


  അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.