×
login
തിരുവല്ല പീഡനം: ബ്രാഞ്ച് സെക്രട്ടറിയായ ഒന്നാംപ്രതിക്കെതിരെ നടപടിയില്ല; ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം

തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.

തിരുവല്ല : തിരുവല്ല പീഡനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി വിവാദത്തില്‍ നിന്നും തലയൂരാന്‍ നീക്കവുമായി സിപിഎം. യുവതിയെ പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച നാസറിനെതിരെയാണ് നടപടി കേസിലെ രണ്ടാം പ്രതിയാണ് നാസര്‍.  

വ്യാഴാഴ്ച ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലാണ് നാസറിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. സിപിഐഎം കാന്‍ഡിഡേറ്റ് അംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസര്‍. സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.  

അതേസമയം തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും നാസറിനെതിരെ മാത്രമാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.  


ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച ശേഷം നഗ്‌നചിത്രം പകര്‍ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേരാണ് പോലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്ളത്.  

 

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.