login
തൃശൂരിന് പരാതികളേറെ

വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ ഫളാറ്റ് നിര്‍മാണം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടെണ്ടര്‍ വിളിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു തുടങ്ങിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂള്‍, 10 വര്‍ഷത്തില്‍ 200 ലേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുതിരാനിലെ മരണക്കുരുക്ക് എന്നിവയൊക്കെ മുഖ്യ വിഷയങ്ങളാണ്.

മുന്നണികളുടെ പടപ്പുറപ്പാട് ജില്ലയില്‍ ഏറെ കരുതലോടെ. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന പ്രധാന വിവാദങ്ങളുടെ കേന്ദ്രം കൂടിയാണ് തൃശൂര്‍.    വടക്കാഞ്ചേരിയിലെ വിവാദമായ ലൈഫ് മിഷന്‍ ഫളാറ്റ് നിര്‍മാണം, കിഫ്ബി ഫണ്ട് ഉപയോഗിച്ച് ടെണ്ടര്‍ വിളിക്കാതെ നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു തുടങ്ങിയ ചെമ്പൂച്ചിറ സര്‍ക്കാര്‍ സ്‌കൂള്‍, 10 വര്‍ഷത്തില്‍ 200 ലേറെ മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കുതിരാനിലെ മരണക്കുരുക്ക് എന്നിവയൊക്കെ മുഖ്യ വിഷയങ്ങളാണ്. ഈ വിവാദ വിഷയങ്ങള്‍ക്കപ്പുറം ജില്ല നേരിടുന്ന അടിസ്ഥാന വികസന പ്രതിസന്ധികള്‍ അതീവ ഗുരുതരമാണ്. ആരു ജയിച്ചാലും പ്രശ്‌നപരിഹാരമാണ് തൃശൂരിന്റെ പൊതുവികാരം.

കാര്‍ഷിക മേഖല

 

കേരളത്തിന്റെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രങ്ങളിലൊന്നാണ് തൃശൂര്‍. സംസ്ഥാനത്താകെ ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ 30% വിളയുന്നത് തൃശൂരിലെ കോള്‍പ്പാടത്താണ്. 34,000 ഏക്കര്‍ വിസ്തൃതിയിലെ കോള്‍പ്പാടശേഖരം കുട്ടനാ

ട് കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലുതാണ്. സ്വാതന്ത്ര്യത്തിന് മുമ്പ് നൂറ് മേനി വിളവ് ലഭിച്ചിരുന്ന കോള്‍പാടത്ത് ഇപ്പോള്‍  കര്‍ഷകന്റെ കണ്ണീര് വീഴാന്‍ തുടങ്ങിയിരിക്കുന്നു.  ഇരുപ്പൂ കൃഷിയിറക്കാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അധികൃതരുടെ അനുവാദത്തോടെയുള്ള കൈയേറ്റവും നിലം നികത്തലും കോളിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാക്കുന്നു. നഗരസമീപത്തെ പാടശേഖരങ്ങളിലെല്ലാം ഭൂമാഫിയയുടെ നിലംനികത്തല്‍ വ്യാപകമാണ്. കനാലുകളും തോടുകളും ഇല്ലാതായതോടെ വര്‍ഷക്കാലത്ത് വെള്ളക്കെട്ടും വേനലില്‍ വരള്‍ച്ചയും പതിവായി. വിളവെടുത്ത നെല്ല് യഥാ സമയം സംഭരിക്കാത്തതു മൂലമുള്ള നഷ്ടം വേറെ. ഇപ്പോഴത്തെപ്പോലെ പോയാല്‍ പത്ത് വര്‍ഷം കൊണ്ട് കോള്‍ പാടക്കൃഷി നിലയ്ക്കുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.  

കച്ചവട കേന്ദ്രം, പക്ഷേ...

എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബിസിനസ് സംരംഭകരുള്ള ജില്ല തൃശൂരാണ്. പക്ഷേ പരമ്പരാഗത വ്യവസായ-വ്യാപാര മേഖലകളെല്ലാം വന്‍ പ്രതിസന്ധിയിലാണ്. കോട്ടണ്‍ മില്ലുകള്‍, ഓട് വ്യവസായം, ആയുര്‍വേദ ഔഷധ നിര്‍മാണം, മരത്തടി വ്യവസായം, ഫാര്‍മസി വ്യവസായം, കൈത്തറി-ഖാദി മേഖല, കയര്‍, മത്സ്യോല്‍പ്പന്നങ്ങള്‍ എല്ലാം ജില്ലയിലെ പ്രധാന വ്യവസായങ്ങളാണ്.എല്ലായിടത്തും ഒരുപോലെ മുരടിപ്പും അസ്ഥിരതയും. പരമ്പരാഗത വ്യവസായങ്ങളുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ലെന്ന പരാതിയാണ് ഇവര്‍ക്ക്. അടിയ്ക്കടിയുള്ള വൈദ്യുതി ചാര്‍ജ് വര്‍ധനവും പീഡനമാകുന്നു.  

ദുരിതകാലത്തിന്റെ ബാക്കി

2018ലും 2019 ലുമുണ്ടായ പ്രളയവും പ്രകൃതി ദുരന്തങ്ങളും ഏറ്റവും നാശം വരുത്തിയ ജില്ലകളിലൊന്നാണ് തൃശൂര്‍. ചാലക്കുടി, മാള, കൊടുങ്ങല്ലൂര്‍ മേഖലകളില്‍ ആയിരങ്ങളാണ് അക്ഷരാര്‍ഥത്തില്‍ വഴിയാധാരമായത്.  ഇവരെ പുനരധിവസിപ്പിക്കാനോ മതിയായ നഷ്ടപരിഹാരം നല്‍കാനോ ഇനിയുമായിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി ജീവന്‍ പൊലിഞ്ഞ കുറാഞ്ചേരിയിലും പള്ളത്തും നിരവധി കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്. തൃശൂര്‍ നഗരത്തിലുള്‍പ്പെടെ വെള്ളം കയറി സര്‍വതും നശിച്ച ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.  

അപകടക്കെണിയാകുന്ന റോഡുകള്‍

 

റോഡുകളുടെ ശോചനീയാവസ്ഥയാണ്  അപകടക്കെണികളൊരുക്കുന്നത്.  വാടനപ്പള്ളി-തൃശൂര്‍ റോഡ് വീതിയില്ലാത്തതിനാല്‍ ഏറ്റവും അപകടം ഉണ്ടാകുന്ന റോഡാണ്. എംജി റോഡിന് ഉള്‍പ്പെടെ ശാപമോക്ഷമാകുമോയെന്നാണ് തൃശൂര്‍ കാത്തിരിക്കുന്നത്.  മരണക്കെണിയായ കുതിരാനില്‍ ദേശീയപാത നിര്‍മാണത്തില്‍ പത്തുവര്‍ഷമായി തുടരുന്ന അനിശ്ചിതത്വം എന്നു തീരുമെന്ന് ആര്‍ക്കുമറിയില്ല. സംസ്ഥാനത്തെ ഏറ്റവും പ്രധാന വാണിജ്യ പാതയാണിത്. തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍നിന്നുമുള്ള ചരക്കുകള്‍ മുഴുവന്‍ സംസ്ഥാനത്തെത്തുന്നത് ഈ പാതയിലൂടെയാണ്.  

ആരോഗ്യമില്ലാത്ത സര്‍വകലാശാല

ആരോഗ്യ സര്‍വകലാശാലയുടെ ആസ്ഥാനവും ഗവ. മെഡിക്കല്‍ കോളേജും അനാസ്ഥയുടെ പര്യായമാണ്. കേടുവന്ന ഉപകരണങ്ങള്‍ നന്നാക്കാനോ മാറ്റിവാങ്ങാനോ പോലും തയാറാകാത്ത സാഹചര്യത്തില്‍ രോഗികള്‍ നരകയാതന അനുഭവിക്കുന്നു. മരുന്നുകളുടെയും ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ക്ഷാമം പരിഹരിക്കേണ്ടവയാണ്.  തൃശൂരില്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ തന്നെ.

 

  comment

  LATEST NEWS


  വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്


  ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു


  ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്‍മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍


  ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.