×
login
വനഭൂമിയും വെള്ളച്ചാട്ടങ്ങളും സംരക്ഷിക്കാന്‍ തുഷാരഗിരിയിലേക്ക് ജനകീയ യാത്ര

കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുന്നു. കോടതി വിധിയുടെ മറവില്‍ ഏക്കറക്കണക്കിന് വനഭൂമിയാണ് സ്വകാര്യ വിക്തികള്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

കോഴിക്കോട്: തുഷാരഗിരിയിലെ വനഭൂമിയും വെള്ളച്ചാട്ടങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തുഷാരഗിരിയിലേക്ക് ജനകീയ യാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംമ്പര്‍ 22നാണ് പരിസ്ഥിതി പ്രവര്‍ത്തകരും സാമുഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും തുഷാരഗിരി സന്ദര്‍ശിക്കുന്നത്. വ്യക്തികള്‍ക്ക് കൈമാറാന്‍ ഉദ്ദ്യേശിക്കുന്ന വനഭൂമിയിലും പ്രവര്‍ത്തകരെത്തും.  

തുഷാരഗിരി പ്രകൃതിസൗഹൃദ സന്ദര്‍ശക കേന്ദ്രവും വെള്ളച്ചാട്ടങ്ങളും ചലിയാര്‍പ്പുഴയും വനഭൂമിയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണിത്. കോടതി വിധിയുടെ മറവില്‍ ഏക്കറക്കണക്കിന് വനഭൂമിയാണ് സ്വകാര്യ വിക്തികള്‍ക്ക് പതിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുമൂലം തുഷാരഗിരിയുടെ ആകര്‍ഷണമായ മഴവില്‍ വെള്ളച്ചാട്ടമുള്‍പ്പെടെ അന്യാധീനപെടും. ഇതിനെതിരെ നിയമ പോരാട്ടമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പ്രദേശ വാസികളുടെയും വനസംരക്ഷണ സമിതിയുടെയും സഹകരണത്തോടെയാണ് ഈ നീക്കം.  

ജനകീയ ഇടപെടലിലൂടെ തുഷാരഗിരിയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നദീസംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റിയാണ് യാത്ര സംഘടിപ്പിക്കുന്നത്. യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. രാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്‌സണ്‍ പി. രമദേവി അധ്യക്ഷത വഹിച്ചു. ശബരി മുണ്ടയക്കല്‍, കെ. ദേവദാസ്, മഠത്തില്‍ അബ്ദുള്‍ അസീസ്, കെ.പി. അബ്ദുല്‍ ലത്തീഫ്, എന്‍. ശശികുമാര്‍, സുബീഷ് ഇല്ലത്ത്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

  comment

  LATEST NEWS


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍


  തീരങ്ങള്‍ മാഫിയകളുടെ കൈകളില്‍: അനധികൃത നിര്‍മാണങ്ങള്‍ വ്യാപകം, മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച് മാഫിയകള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നു


  മോന്‍സണുമായി എന്തു ബന്ധം; കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചത് എന്തിന്; ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.