×
login
ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നാളെ

അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യമായി ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന് മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ഉച്ചയോടെ പുറപ്പെടുന്നത്. തുടര്‍ന്ന് സംഘം വാവരുപള്ളിയിലും കയറി വാവരുടെ പ്രതിനിധിയുമായാണ് പേട്ട തുള്ളല്‍ വലിയമ്പലത്തിലേക്ക് നീങ്ങുന്നത്.

എരുമേലി: ശബരിമല തീര്‍ഥാടനത്തിന്  സമാപനം കുറിച്ചുകൊണ്ടുള്ള  ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ നാളെ നടക്കും.അമ്പലപ്പുഴ ആലങ്ങാട് ദേശക്കാരുടെ ആചാരാനുഷ്ഠാനങ്ങളോടെയുള്ള പേട്ടതുള്ളലാണ് 11ന് നടക്കുന്നത്.  

  അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്ന് ആദ്യം ആരംഭിക്കുന്നത്. ആലങ്ങാട് ദേശക്കാരുടേതാണ് രണ്ടാമത്. പുതുതായി ഗുരുസ്വാമിയായി ചുമതലയേറ്റ ഗോപാലകൃഷ്ണപിള്ള സ്വാമിയാണ് സമൂഹ പെരിയോനായി അമ്പലപ്പുഴ  പേട്ട സംഘത്തെ നയിക്കുന്നത്.  

  അമ്പലപ്പുഴ ശ്രീകൃഷ്ണ ഭഗവാന്റെ  സാന്നിധ്യമായി  ശ്രീകൃഷ്ണപരുന്ത് ക്ഷേത്രത്തിന്  മുകളിലൂടെ വട്ടമിട്ടു പറക്കുന്നതോടുകൂടിയാണ്  പേട്ട കൊച്ചമ്പലത്തില്‍ നിന്ന്  ഉച്ചയോടെ പുറപ്പെടുന്നത്. തുടര്‍ന്ന്  സംഘം  വാവരുപള്ളിയിലും  കയറി വാവരുടെ പ്രതിനിധിയുമായാണ് പേട്ട തുള്ളല്‍  വലിയമ്പലത്തിലേക്ക്  നീങ്ങുന്നത്.  

  ആകാശ നെറുകയില്‍ പൊന്‍നക്ഷത്രം തിളങ്ങുന്നതോടെ രണ്ടാമത്തെ സംഘമായ ആലങ്ങാട്  പേട്ട സംഘം കൊച്ചമ്പലത്തില്‍ നിന്നും പേട്ട തുള്ളല്‍  ആരംഭിക്കും. ആലങ്ങാട് സംഘം ഗുരുസ്വാമി എ.കെ. വിജയകുമാര്‍, യോഗം പ്രതിനിധി രാജേഷ് കുറുപ്പ് പുറയാറ്റ് കളരി  എന്നിവരുടെ നേതൃത്വത്തിലാണ് ആലങ്ങാട് സംഘത്തിന്റെ  പേട്ട തുള്ളല്‍. അമ്പലപ്പുഴ സംഘത്തോടൊപ്പം വാവരും പോയിയെന്ന  വിശ്വാസം കണക്കിലെടുത്ത് ആലങ്ങാട് സംഘം പള്ളിയില്‍ കയറാതെയാണ് പോകുന്നത്.  


  കൊവിഡ്  പശ്ചാത്തലത്തില്‍ ഇത്തവണ കര്‍ശനമായ നിയന്ത്രണമാണ് ഒരുക്കിയിരിക്കുന്നത്. ഇരു പേട്ട സംഘങ്ങള്‍ക്കും ഒരു ആനയെ മാത്രമാണ് എഴുന്നള്ളിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ല .  

  വാദ്യമേളം, കാവടിയാട്ടം, പൂക്കാവടി എന്നിവ പേട്ടതുള്ളലിന് മികവേകും. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ബൈജു, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.പി സതീഷ് കുമാര്‍, അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി,  ശബരിമല അയ്യപ്പസേവാ സമാജംസംസ്ഥാന സെക്രട്ടറി എസ്.  മനോജ്, എരുമേലി ഗ്രാമപഞ്ചായത്ത്, എരുമേലി ജമാഅത്ത് പ്രസിഡന്റ് പി  

എ ഇര്‍ഷാദ്, വ്യാപാരി വ്യവസായി സമിതികള്‍, കെഎസ്ആര്‍ടിസി, കേരള വെള്ളാള മഹാസഭ, എന്‍എസ്എസ് എരുമേലി കരയോഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ പേട്ടതുള്ളലിനെ സ്വീകരിക്കും.

 

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.