അടിമാലി : ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. നാല്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം തിരൂര്‍ സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്.
തിരൂര്‍ റീജിയനല്‍ ഐടിഐയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ഡിസംബര്‍ 30ന് തിരൂര്‍ നിന്ന് പുറപ്പെട്ട വിദ്യാര്ത്ഥികളുടെസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ 1.15ഓടെ അപകടത്തില്‍പ്പെടുകയായിരുന്നു. തിങ്കള്‍ക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ശ്ബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
ബസ്സിനടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മില്‍ഹാജിന്റെ മൃതദേഹം. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: