×
login
കോവിഡിന്റെ മറവില്‍ ടിപി വധക്കേസിലെ പ്രതികള്‍ പരോളില്‍; സര്‍ക്കാര്‍ പ്രത്യേക അവധിയും ഇളവുകളും നേടി പുറത്തിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു

1201 ജീവപര്യന്തം തടവുകാരെ സര്‍ക്കാര്‍ കോവിഡിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഇവരില്‍ 714 പേര്‍ മാത്രമാണ് തിരിച്ചുകയറിയത്. ഇവരില്‍ 487 പേര്‍ ഇപ്പോഴും പുറത്താണ്. ഇതില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പടെ കേസുകളില്‍ ഉള്‍പ്പെട്ട പല സിപിഎം അനുയായികളുമുണ്ട്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ മറവില്‍ ടിപി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികളെല്ലാം പരോളിലിറങ്ങിയിട്ട് 250ല്‍ അധികം ദിവസം പിന്നിട്ടു. കേസിലെ എട്ട് പ്രതികള്‍ കോവിഡ് വ്യാപനത്തിന് പിന്നാലെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പരോളില്‍ ഇറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട് റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് കിര്‍മാണി മനോജ് പിടിയിലായതോടെ ജാമ്യത്തില്‍ കഴിയുന്ന ടിപി കേസ് പ്രതികള്‍ എവിടെയെന്ന് വീണ്ടും ചോദ്യം ഉയരുകയാണ്.  

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഹമ്മദ് ഷാഫിയുടെ പേര് ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ലഹരി മരുന്ന് പാര്‍ട്ടിക്കിടയില്‍ കിര്‍മാണി മനോജും പിടിയിലാകുന്നത്. ടിപികേസിലെ പ്രതികളായ കൊടി സുനിയും റഫീഖും ഒഴികെ എട്ട് പ്രതികള്‍ ജയിലിന് പുറത്താണ്. സര്‍ക്കാര്‍ പലപല ഘട്ടായി 291 ദിവസം വരെയാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. കോവിഡ് ഒന്നാംതരംഗത്തില്‍ 200ലേറെ ദിവസം പ്രത്യേക അവധി ലഭിച്ചിരുന്നു. ഇത് കൂടാതെയാണ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി ഇടപെടലിലെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇവര്‍ക്ക് പരോള്‍ നല്‍കിയതെന്നാണ് ആരോപണം. ടിപി കേസ് പ്രതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുകയാണെന്നും ഇവരുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒത്താശ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്.  

2021 മെയ് അഞ്ചിന് 1201 ജീവപര്യന്തം തടവുകാരെ സര്‍ക്കാര്‍ കോവിഡിനെ തുടര്‍ന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഇവരില്‍ 714 പേര്‍ മാത്രമാണ് തിരിച്ചുകയറിയത്. ഇവരില്‍ 487 പേര്‍ ഇപ്പോഴും പുറത്താണ്. ഇതില്‍ ടിപി വധക്കേസ് പ്രതികള്‍ ഉള്‍പ്പടെ കേസുകളില്‍ ഉള്‍പ്പെട്ട പല സിപിഎം അനുയായികളുമുണ്ട്.  

ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ആ തടവുകാര്‍ക്കു ലഭിക്കുന്ന പ്രത്യേക അവധിയെല്ലാം ഫലത്തില്‍ ശിക്ഷാ ഇളവായി മാറും. സാദാ തടവുകാര്‍ക്കാണു പ്രത്യേക അവധി ലഭിക്കുന്നതെങ്കില്‍ അത്രയും ദിവസം കൂടി ജയിലില്‍ കിടന്നാല്‍ മാത്രമേ പുറത്തിറങ്ങാനാകൂ.  

കേസിലെ പ്രതിയായ പി.കെ. കുഞ്ഞനന്തന്‍ മരിച്ചതോടെ 10 പ്രതികളാണ് ഇപ്പോഴുള്ളത്. ജയില്‍വാസത്തിനിടെ കേസുകളില്‍പെട്ട കൊടി സുനി ഒഴികെയുള്ളവര്‍ക്കെല്ലാം ഒന്നാം കോവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ പ്രത്യേക അവധി നല്‍കി. 2020 മാര്‍ച്ചില്‍ ഇറങ്ങിയവര്‍ സെപ്തംബറില്‍ തിരിച്ചുകയറി. രണ്ടാംഘട്ട കോവിഡ് വ്യാപനകാലത്ത് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയമിക്കപ്പെട്ട ഉന്നതാധികാര സമിതി റിമാന്‍ഡ് തടവുകാര്‍ക്കു ജാമ്യവും 10 വര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെട്ട 70 പേര്‍ക്കു പ്രത്യേക അവധിയും നല്‍കി. പരോളിന് അര്‍ഹതയുള്ള 1201 ജീവപര്യന്തക്കാര്‍ക്ക് ഇതിനൊപ്പം സര്‍ക്കാരും അവധി നല്‍കി.  

 

 

  comment

  LATEST NEWS


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍


  'നീറ്റ്- പിജി 2022' വിജ്ഞാപനമായി, പരീക്ഷ മാര്‍ച്ച് 12 ന്; ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ, കേരളത്തില്‍ വയനാട് ഒഴികെ 13 ജില്ലകളിലും പരീക്ഷാകേന്ദ്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.