login
തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുബാഷ് റെഡ്ഡി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്.

ന്യൂദല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ കമ്മിഷ്ണറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കി സുപ്രീംകോടതി. നിലവിലെ കമ്മിഷണര്‍ ബി.എസ്. തിരുമേനി മെയ് 31ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാഹചര്യത്തില്‍ തനിക്ക് മാതൃ വകുപ്പിലേക്ക് മടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.  

അഡീഷണല്‍ സെക്രട്ടറിമാരായ ബി.എസ്. പ്രകാശ്, ടി.ആര്‍. ജയ്പാല്‍ എന്നിവരില്‍ ഒരാളെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉന്നത അധികാര സമിതി മെമ്പര്‍ സെക്രട്ടറി എന്നീ പദവികളിലേക്ക് നിയമിക്കണമെന്ന് സംസ്ഥാനവും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് നിലവിലെ കമ്മിഷണര്‍ ബി.എസ്. തിരുമേനിക്ക് സ്ഥാനം ഒഴിയാന്‍ സുപ്രീം കോടതി അനുമതി നല്‍കിയത്.  

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുബാഷ് റെഡ്ഡി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കിയത്. 2019 ഡിസംബറിലാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ബി.എസ്. തിരുമേനിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറായി നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കിയത്.  

കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിനല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് അധികാരമെന്ന കേരള ഹൈക്കോടതി വിധിക്ക് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി നിലവില്‍ സുപ്രീം കോടതിയുടെ പരിഗണിനയിലാണ്. ഈ ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടായതിനു ശേഷമേ കോടതിയുടെ അനുമതിയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കമ്മിഷണറെ നിയമിക്കാന്‍ സാധിക്കൂ.  

 

 

 

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.