×
login
സിവില്‍ അക്കാദമിയില്‍ മുസ്ലിങ്ങള്‍‍ക്ക് 50ശതമാനം സംവരണം: ഗോത്രവര്‍ഗ കമ്മിഷന്‍റിപ്പോര്‍ട്ട്‍ തേടി; നടപടി ഐകെഎസ്ആര്‍സി മലപ്പുറം ശാഖയുടെ തീരുമാനത്തിനെതിരെ

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാരിയര്‍ ജസ്റ്റിസ് ആന്‍ഡ് റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരോടാണ് 2007ലെ പട്ടികജാതികള്‍ക്കും പട്ടിക ഗോത്രവര്‍ഗങ്ങള്‍ക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മിഷന്‍ ആക്ടിലെ ഒന്‍പതാം വകുപ്പ് പ്രകാരം റിപ്പോര്‍ട്ട് തേടിയത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സിവില്‍  അക്കാദമിയില്‍ ഐഎഎസ് കോച്ചിങ്ങിനു മുസ്ലിം വിഭാഗത്തിന് 50 ശതമാനം സംവരണം നല്‍കിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ മലപ്പുറം ശാഖയുടെ നടപടിക്കെതിരെ കേരള സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് നല്‍കിയ പരാതിയിലാണ് നടപടി.

സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്യാരിയര്‍ ജസ്റ്റിസ് ആന്‍ഡ് റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ എന്നിവരോടാണ് 2007ലെ പട്ടികജാതികള്‍ക്കും പട്ടിക ഗോത്രവര്‍ഗങ്ങള്‍ക്കും വേണ്ടിയുള്ള കേരള സംസ്ഥാന കമ്മിഷന്‍ ആക്ടിലെ ഒന്‍പതാം വകുപ്പ് പ്രകാരം റിപ്പോര്‍ട്ട് തേടിയത്.

മതസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും സാമൂഹ്യനീതി അട്ടിമറിക്കലാണെന്നും പട്ടികജാതി മോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80-20 എന്ന അനുപാതത്തിലാക്കിയ നടപടി വിവേചനമാണെന്ന് കാട്ടി ഹൈക്കോടതി റദ്ദാക്കിയ കാര്യവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണമെടുത്തു ഒരു മതവിഭാഗത്തിന് മാത്രം നല്‍കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധമാണെന്നും പരാതിയില്‍ ഷാജുമോന്‍ വട്ടേക്കാട് ചൂണ്ടിക്കാട്ടിയിരുന്നു.

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.