×
login
ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 58ാം മഹാസമാധി വാര്‍ഷികം: ചേങ്കോട്ടുകോണം ആശ്രമത്തിലെ ദ്വിദിന പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കം

ഇന്നു നാളെയും നടക്കുന്ന മഹാസമാധി ദിനാചരണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകാചാര്യനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 58ാമത് മഹാസമാധി വാര്‍ഷിക ആചരണത്തിന് തുടക്കമായി. ഇന്നു നാളെയും നടക്കുന്ന മഹാസമാധി ദിനാചരണം ശ്രീരാമദാസ ആശ്രമം, ശ്രീരാമദാസ മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

മഹാസമാധിദിനമായ മെയ് 26ന് ഉച്ചയ്ക്ക് രണ്ടിന് മഹാസമാധിക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. അഹോരാത്ര ശ്രീരാമായണപാരായണം, ഗുരുഗീതാ പാരായണം, ലക്ഷാര്‍ച്ചന, പ്രസാദ ഊട്ട്, ഭജന, ശ്രീരാമപട്ടാഭിഷേകം എന്നിവ മഹാസമാധിവാര്‍ഷികത്തിന്റെ ഭാഗമായി നാളെ നടക്കും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.