×
login
പന്തളം രാജകുടുംബാംഗങ്ങളെന്ന് പറഞ്ഞ് ഒഡിഷ ബിസിനസുകാരനില്‍ നിന്നും ആറ് കോടി തട്ടി, കൊച്ചിയിലെ ഐടി കമ്പനിയെയും ചതിച്ചു; രണ്ട് പേര്‍ പിടിയില്‍

കുവൈത്തില്‍ വ്യവസായിയായിരുന്ന ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് ആറ് കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. നീലഗിരിയില്‍ പന്തളം രാജകുടുംബത്തിന്‍റെതായുള്ള 2500 ഏക്കര്‍ ഭൂമി ഉണ്ടെന്നും ഇത് വാങ്ങി കൃഷി ഇറക്കാമെന്നായിരുന്നു പ്രലോഭനം.

കൊച്ചി: പന്തളം രാജകുംബാംഗങ്ങളെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ രണ്ട് പേരെ കൊച്ചിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട നരിയാപുരം വള്ളിക്കോട് തേവര്‍ അയത്ത് സന്തോഷ് കരുണാകരന്‍(43), ഏരൂര്‍ വൈഷ്ണവം വീട്ടില്‍ ജി. ഗോപകുമാര്‍ (48) എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.

കുവൈത്തില്‍ വ്യവസായിയായിരുന്ന ഒഡീഷ ഭൂവനേശ്വര്‍ സ്വദേശി അജിത് മഹാപാത്രയില്‍ നിന്ന് ആറ് കോടി രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തിരുന്നു. നീലഗിരിയില്‍ പന്തളം രാജകുടുംബത്തിന്‍റെതായുള്ള 2500 ഏക്കര്‍ ഭൂമി ഉണ്ടെന്നും ഇത് വാങ്ങി കൃഷി ഇറക്കാമെന്നായിരുന്നു പ്രലോഭനം. ഇവര്‍ക്കെതിരെ അജിത് മഹാപാത്ര കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രതികള്‍ കൊച്ചിയില്‍ കീഴടങ്ങാന്‍ വരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

കടവന്ത്ര കര്‍ഷക റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐടി സ്ഥാപന ഉടമയ്ക്ക് ഇരുവരും ചേര്‍ന്ന് 2.6 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. ഇദ്ദേഹത്തിന്‍റെ 2.6 കോടി രൂപ വിലവരുന്ന സോഫ്റ്റ് വെയറിന്‍റെ സോഴ്‌സ് കോഡ് നിസ്സാര തുക അ‍ഡ്വാന്‍സ് നല്‍കിയ ശേഷം കൈവശപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. ഈ സ്ഥാപനത്തിലെ 20 ജീവനക്കാരെ മാസങ്ങളോളം ഇരുവരും ശമ്പളം നല്‍കാതെ പണിയെടുപ്പിച്ചതായും പരാതിയുണ്ട്.

പന്തളം രാജകുടുംബാംഗങ്ങളെന്നാണ് പ്രതികള്‍ പരിചയപ്പെടുത്തിയത്. യുഎസ് സേനയ്ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവരാണെന്നും പ്രതികള്‍ സോഫ്റ്റ് വെയര്‍ കമ്പനി ഉടമയെ വിശ്വസിപ്പിച്ചു. കോയമ്പത്തൂര്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ സറ്റാര്‍ ഹോട്ടലുകളുണ്ടെന്നും നീലഗിരിയില്‍ 2500 ഏക്കര്‍ കൃഷി ഭൂമിയുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.

കൊച്ചിയിലെ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരെ പ്രതികളില്‍ ഒരാളുടെ കോയമ്പത്തൂരിലുള്ള വെസ്റ്റ് ലൈന്‍ ഹൈടെക് ഇന്ത്യ എന്ന സ്ഥാപനത്തില്‍ മാസങ്ങളോളം ശമ്പളമില്ലാതെ പണിയെടുപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.

ആലപ്പുഴ സി ബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇന്‍ഫോപാര്‍ക്ക് ഇന്‍സ്‌പെക്ടര്‍ ക്ലീറ്റസ്, കടവന്ത്ര ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, സി ബ്രാഞ്ച് എസ് ഐമാര്‍ എന്‍.കെ. സത്യജിത്, അഗസ്റ്റിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.