×
login
ഗുണ്ടകളുമായി ബന്ധം, മദ്യപാന പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യം; 2 ഡിവൈഎസ്പിമാര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി ആഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

കെ.ജെ.ജോണ്‍സണ്‍, പ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം : കേരളാ പോലീസില്‍ വീണ്ടും അച്ചടക്ക നടപടി. ഗുണ്ടാ ബന്ധങ്ങളുണ്ടായിരുന്ന ഡിവൈഎസ്പിമാര്‍ക്കെതിരെയാണ് നടപടി. കെ.ജെ.ജോണ്‍സണ്‍, പ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.  

ഷാരോണ്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ജോണ്‍സണ്‍ ഇപ്പോള്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയാണ്. എം. പ്രസാദ് വിജിലിന്‍സ് ഡിവൈഎസ്പിയുമാണ്. ഇരുവരും ഗുണ്ടകളായ നിധിന്‍, രഞ്ജിത്ത് എന്നിവര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥത നിന്നു. ഗുണ്ടകള്‍ സംഘടിപ്പിക്കുന്ന മദ്യപാന പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്നും കണ്ടെത്തിയിരുന്നു. ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പോലീസ് സേനയില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിന് മുമ്പ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സുനുവിനെ പോലീസ് സേനയില്‍ നിന്നും പിരിച്ചുവിടുകയും, പോക്‌സോ കേസില്‍ പ്രതിയായ അയിരൂര്‍ എസ്എച്ച്ഒ ജയസനിലിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.