തൃശ്ശൂര്‍ : രാസ ലഹരിയുമായി രണ്ട് യുവതികള്‍ പൊലീസ് പിടിയിലായി. കുന്നംകുളത്താണ് എം.ഡി.എം.എയുമായി യുവതികള്‍ പിടിയിലായത്.
ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി സുരഭി (23), കണ്ണൂര്‍ ആലത്തൂടെ കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ രാത്രി വൈകിയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം പൊലീസും, സിറ്റി ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ചൂണ്ടല്‍ ഗുരുവായൂര്‍ റോഡില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവതികള്‍ പിടിയിലായത്.
യുവതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റില്‍ നിന്നും 17.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: