×
login
മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു; അപകടം കാൽ വഴുതി പാറയിടുക്കിനിടയില്‍ മുങ്ങിതാഴ്ന്ന്

പാറയിടുക്കിനിടയില്‍ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ്‌ എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

തൃശൂര്‍:  മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ് (22), ഷാന്റോ (21) എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു.  

തൃശൂര്‍: മരോട്ടിച്ചാല്‍ വലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍ വഴുതി വീണ് രണ്ട് യുവാക്കള്‍ മരിച്ചു. ചെങ്ങാലൂര്‍ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മരിച്ചത്. ഇവർ കുളിക്കാനായി വെള്ളച്ചാട്ടത്തിലിറങ്ങിയത്. ഇതിനിടെയാണ് അപകടം സംഭവിച്ചത്. കൂടെ ഉണ്ടായിരുന്ന മൂന്നാമത്തെയാള്‍ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ പുറത്തെടുത്തു. പാറയിടുക്കിനിടയില്‍ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ്‌ എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

മഴക്കാലമായതിനാല്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങരുതെന്ന് സംസ്ഥാനതലത്തില്‍ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഇത് അവഗണിച്ച് വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ അപകടം സംഭവിച്ചതാകാമെന്നാണ് നിഗമനം. മൂന്നു പേരും രണ്ട് ബൈക്കുകളിലായാണ് വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. തുടർന്ന് അക്ഷയും സാൻ്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിന് വേണ്ടി കരയിൽ നിൽക്കുകയായിരുന്നു. 

  comment

  LATEST NEWS


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം


  ഇനി തിക്കും തിരക്കുമില്ലാത്ത പുതിയ പാലത്തിനായുള്ള കാത്തിരിപ്പ്; നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൂനെ ചാന്ദ്‌നി ചൗക്കിലെ പാലം തകര്‍ത്തു


  വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തി; ഇമ്രാന്‍ ഖാനെതിരെ അറസ്റ്റ് വാറണ്ട്; പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി അജ്ഞാത കേന്ദ്രത്തില്‍ ഒളിവിലെന്ന് റിപ്പോര്‍ട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.