×
login
ഐഎസ് ബന്ധത്തെ തുടര്‍ന്ന് എന്‍ഐഎയുടെ പിടിയില്‍; ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ അംഗത്തിന് അവധി നല്‍കുന്നതിനെ പിന്തുണച്ച് യുഡിഎഫ്

കഴിഞ്ഞ സെപ്തംബറിലാണ് ഇ.പി. അന്‍സാരിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ വ്യാപകമായി തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്.

ഈരാറ്റുപേട്ട : ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്കായി സഹായങ്ങള്‍ നല്‍കിയതില്‍ അറസ്റ്റിലായ ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ അംഗത്തിന് അവധി നല്‍കുന്നതില്‍ പിന്തുണയുമായി യുഡിഎഫ്. എസ്ഡിപി പ്രവര്‍ത്തകനായ ഇ.പി. അന്‍സാരിയാണ് എന്‍ഐഎ അറസ്റ്റിന് പിന്നാലെ അവധി ആവശ്യപ്പെട്ടത്.  

കഴിഞ്ഞ സെപ്തംബറിലാണ് ഇ.പി. അന്‍സാരിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ വ്യാപകമായി തെരച്ചില്‍ നടത്തിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. അതിനു പിന്നാലെയാണ് അന്‍സാരി നഗരസഭയില്‍ അവധിക്കായി അപേക്ഷ നല്‍കിയത്. ഇതിനെ തുടര്‍ന്ന് നഗരസഭ ഇതുമായി ബന്ധപ്പെട്ട് പ്രമേയം കൊണ്ടുവന്നപ്പോള്‍ അതിനെ അനുകൂലിച്ച് യുഡിഎഫ് രംഗത്ത് എത്തുകയായിരുന്നു. ഇത് വിവാദമായതോടെ ഇതില്‍ രാഷ്ട്രീയമില്ലെന്നും അവധി അപേക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും ഉചിതമായ തീരുമാനം കൈക്കൊള്ളട്ടെയെന്ന് ശുപാര്‍ശ നല്‍കുകയാണ് ഉണ്ടായതെന്നും യുഡിഎഫ് വിശദീകരിച്ചു.  

അന്‍സാരിയെ കൂടാതെ കരമന അഷ്‌റഫ് മൊലവി, പത്തനം തിട്ട ജില്ലാ സെക്രട്ടറി സാദിക് അഹമ്മദ്, സോണല്‍ സെക്രട്ടറി ഷിഹാസ്, ഈരാറ്റുപേട്ട സ്വദേശികളായ, എംഎംമുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, പികെ ഉസ്മാന്‍, സംസ്ഥാന ഭാരവാഹിയായ യഹിയ കോയ തങ്ങള്‍, കെ മുഹമ്മദാലി, കാസകോട് ജില്ലാ പ്രസിഡന്റ് സി.ടി. സുലൈമാന്‍ എന്നിവരും പിടിയിലായിരുന്നു.  


കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു എന്‍ഐഎ സംസ്ഥാനത്ത് തെരച്ചില്‍ നടത്തിയത്. തുടര്‍ന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍  ഐഎസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.  പ്രതികള്‍ ഐ എസ് പ്രവര്‍ത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവര്‍ത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തില്‍ പങ്കാളികളായെന്നാണ് എന്‍ഐഎ അറിയിച്ചത്.  

 

 

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.