×
login
'സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണം'- പ്രിയ വര്‍ഗ്ഗീസ് ‍പ്രശ്നത്തില്‍ കളിയാക്കി ഡോ.ഉമര്‍ തറമേല്‍;വിഷയവിദഗ്ധര്‍ കളങ്കമേല്‍പിച്ചു: തറമേല്‍

കാലടി സര്‍വ്വകലാശാലയില്‍ മന്ത്രി എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന ക്രമക്കേടിനെതിരെ സധൈര്യം പ്രതികരിച്ച ഡോ. ഉമര്‍ തറമേല്‍ പ്രിയ വര്‍ഗ്ഗീസ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. ഇടത് സഹയാത്രികന്‍ കൂടിയാണ് ഉമര്‍ തറമേല്‍. സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണമെന്ന ആവശ്യമാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ. ഉമര്‍ തറമേല്‍ ഉയര്‍ത്തുന്ന പരിഹാസം.

തിരുവനന്തപുരം: കാലടി സര്‍വ്വകലാശാലയില്‍ മന്ത്രി എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന ക്രമക്കേടിനെതിരെ സധൈര്യം പ്രതികരിച്ച ഡോ. ഉമര്‍ തറമേല്‍.പ്രിയ വര്‍ഗ്ഗീസ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. ഇടത് സഹയാത്രികന്‍ കൂടിയാണ് ഉമര്‍ തറമേല്‍. സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണമെന്ന ആവശ്യമാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ. ഉമര്‍ തറമേല്‍ ഉയര്‍ത്തുന്ന പരിഹാസം.  

അനധികൃതമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ‍ര്‍വ്വകലാശാലകളില്‍ സ്ഥാനമാനങ്ങള്‍ തരപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്നവരെയാണ് സര്‍വ്വകലാശാല ആത്മാക്കള്‍ എന്ന് ഉമര്‍ തറമേല്‍ വിശേഷിപ്പിക്കുന്നത്. അതുപോലെ ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ തടസ്സം നില്‍ക്കുന്ന സര്‍വ്വകലാശാല അഭിമുഖക്കമ്മിറ്റികളിലെ വിഷയ വിദഗ്ധരാണ് എല്ലാം കളങ്കപ്പെടുത്തുന്നതെന്നും ദ്വയാര്‍ത്ഥത്തോടെ പരിഹാസപൂര്‍വ്വം ഉമര്‍ തറമേല്‍ പറയുന്നു.  


അടുത്ത കാലത്ത അധ്യാപക സെലക്ഷന്‍ കമ്മിറ്റികളുടെ തീരുമാനങ്ങളില്‍ പുന:ക്രമീകരണം വരുത്തി സര്‍വ്വകലാശാല ആത്മാക്കള്‍ക്ക് നിത്യശാന്തി നല്‍കണമെന്നാണ് കലിക്കറ്റ് സര്‍വ്വകലാശാല മലയാളം വിഭാഗം മുന്‍ പ്രൊഫസര്‍ കൂടിയായ ഉമര്‍ തറമേലിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.  

വിഷയ വിദഗ്ധരടങ്ങിയ ഇത്തരം സെലക്ഷന്‍ കമ്മിറ്റികള്‍ സര്‍വ്വകലാശാല അക്കദമിസത്തിന് ഏല്‍പിച്ച കളങ്കം ചെറുതല്ല. ഡോ. ജോസഫ് സ്കറിയയ്ക്ക് അഭിനന്ദനങ്ങള്‍- പരിഹാസത്തോടെ ഉമര്‍ തറമേല്‍ തന്‍റെ കുറിപ്പ് ചുരുക്കുന്നു.  

കാലടി സര്‍വ്വകലാശാലയില്‍ മലയാളം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലെ നിയമനത്തില്‍ ഉമര്‍ തറമേല്‍ ഉള്‍പ്പെടെ വിഷയവിദഗ്ധര്‍ നല്‍കിയ മാര്‍ക്ക് അട്ടിമറിച്ചാണ് എം.ബി. രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നല്‍കിയിരുന്നത്. അന്ന് റാങ്ക് പട്ടിക ശീര്‍ഷാസനം ചെയ്തുന്നവെന്നായിരുന്നു ഉമര്‍ തറമേലിന്‍റെ പരിഹാസപൂര്‍വ്വമുള്ള പ്രതികരണം. 

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.