×
login
വിവിധ പരിപാടികളുടെ ഭാഗമാകും, വിദ്യാര്‍ത്ഥികളുമായി സംവദിക്കും; ഏകദിന സന്ദര്‍ശനത്തിനായി കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ നാളെ കൊച്ചിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം രാവിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മാതൃഭൂമി ദിന പത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

കൊച്ചി: ഏകദിന സന്ദര്‍ശനത്തിനായി കേന്ദ്ര വാര്‍ത്താ വിതരണപ്രക്ഷേപണ, യുവജനകാര്യകായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ നാളെ  കൊച്ചിയില്‍ എത്തും. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം രാവിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മാതൃഭൂമി ദിന പത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്.

തുടര്‍ന്ന് ഉച്ചക്ക് ശേഷം കാക്കനാടുള്ള രാജഗിരി ബിസിനസ് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി സംവദിക്കും. പരിപാടിയുടെ ഭാഗമായി അനുരാഗ് സിംഗ് ഠാക്കൂര്‍ സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാഡമിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും മുന്‍കാലത്തെയും ഇപ്പോഴത്തെയും കായികതാരങ്ങള്‍ക്ക് 'ഗോള്‍ഡന്‍ ബൂട്‌സ്' അവാര്‍ഡുകള്‍ സമ്മാനിക്കുകയും ചെയ്യും.

തുടന്ന് വൈകിട്ട് പെരുമ്പാവൂര്‍ പ്രഗതി അക്കാഡമിയില്‍ നടക്കുന്ന ചടങ്ങിലും കേന്ദ്രമന്ത്രി പങ്കെടുക്കും. ചടങ്ങില്‍ ദേശീയ വിദ്യാഭ്യാസ നയം 2020, പാഠ്യപദ്ധതിയിലെ 'ഹോളിസ്റ്റിക് സ്‌പോര്‍ട്‌സുമായി' സംയോജിപ്പിക്കുന്ന പരിപാടിക്ക് തുടക്കം കുറിക്കും. കായിക മന്ത്രി വി. അബ്ദു റഹിമാനും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് രാത്രി കേന്ദ്രമന്ത്രി ചെന്നൈക്ക് യാത്ര തിരിക്കും.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.