×
login
ജമ്മു‍ കശ്മീരില്‍ 20000 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രം പരിശീലനം നല്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്; ദ്വിദിന മേഖലാസമ്മേളനം ഇന്ന് സമാപിക്കും

ജില്ലാതല പരാതിപരിഹാര കേന്ദ്രങ്ങളുള്ള രാജ്യത്തെ ആദ്യ കേന്ദ്രഭരണപ്രദേശമായി ജമ്മു-കശ്മീര്‍ മാറിയിട്ടുണ്ടെന്നും 2020 ഒക്ടോബറില്‍ത്തന്നെ ഇത് സെന്‍ട്രല്‍ ഗ്രീവന്‍സ് പോര്‍ട്ടലുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സദ്ഭരണ സൂചികയുള്ള രാജ്യത്തെ ആദ്യത്തെ കേന്ദ്രഭരണപ്രദേശമാണ് ജമ്മു കശ്മീര്‍.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ 20,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്കുന്നു. പേഴ്സണല്‍ മന്ത്രാലയത്തിലെ ഭരണപരിഷ്‌കാര വകുപ്പിന്റെ നേതൃത്വത്തിലാകും പരിശീലനമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഭരണക്രമങ്ങളിലൂടെ ജനങ്ങളെ സര്‍ക്കാരുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശ്രീനഗറില്‍ നടക്കുന്ന ദ്വിദിന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാതല പരാതിപരിഹാര കേന്ദ്രങ്ങളുള്ള രാജ്യത്തെ ആദ്യ കേന്ദ്രഭരണപ്രദേശമായി ജമ്മു-കശ്മീര്‍ മാറിയിട്ടുണ്ടെന്നും 2020 ഒക്ടോബറില്‍ത്തന്നെ ഇത് സെന്‍ട്രല്‍ ഗ്രീവന്‍സ് പോര്‍ട്ടലുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സദ്ഭരണ സൂചികയുള്ള രാജ്യത്തെ ആദ്യത്തെ കേന്ദ്രഭരണപ്രദേശമാണ് ജമ്മു കശ്മീര്‍.


ഈ വര്‍ഷം ജനുവരിയില്‍ 20 ജില്ലകള്‍ക്കായി സദ്ഭരണസൂചിക പുറത്തിറക്കി. ശാസ്ത്രീയമായി വികസിപ്പിച്ച സൂചികകളെ അടിസ്ഥാനമാക്കി, പിന്നാക്കം നില്‍ക്കുന്ന ജില്ലകളുടെ വികാസം ലക്ഷ്യമിട്ടുള്ള 'അഭിലാഷ ബ്ലോക്കുകള്‍' എന്ന ആശയം കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. ബാരാമുള്ളയും കുപ്വാരയും ആസ്പിറേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമിന് (എഡിപി) കീഴിലായതിന്റെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ച്, തത്സമയ മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയുള്ള ചലനാത്മക സമീപനമാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസന സമ്പദ്വ്യവസ്ഥയില്‍ പൂര്‍ണ്ണമായി പങ്കുചേരാനുള്ള ആളുകളുടെ കഴിവ് മെച്ചപ്പെടുത്തുന്നതില്‍ എഡിപി ശ്രദ്ധ കേന്ദ്രീകരിക്കും. കാലഹരണപ്പെട്ട നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. ഇത് ഭരണപരിഷ്‌കാരങ്ങള്‍ മാത്രമല്ല, ആഗോള ലോകത്തിന്റെ ഭാഗമാകാനുള്ള പാതയില്‍ ഇന്ത്യയെ എത്തിക്കുന്നതിനുള്ള സാമൂഹിക മുന്നേറ്റങ്ങളാണെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.