login
ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി കേരള സര്‍വകലാശാല; പരീക്ഷ മാറ്റിയത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം

ഒന്നാംഘട്ട കൊറോണ വ്യാപന സാഹചര്യത്തില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് തിടുക്കപ്പെട്ട് കേരളാ സര്‍വകലാശാല പരീക്ഷയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. ബിഎ, ബിഎസ്‌സി, ബികോം വിദ്യാര്‍ഥികള്‍ക്കാണ് പഠനം തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: കൊറോണ വ്യാപനത്തില്‍ പരീക്ഷ മാറ്റിവച്ചത് കേരളാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. ക്ലാസുകള്‍ എടുക്കാതെ പരീക്ഷയുമായി മുന്നോട്ട് പോകാനുള്ള കേരളാ സര്‍വകലാശാലയുടെ തീരുമാനത്തില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലായിരുന്നു. ഒന്നാംഘട്ട കൊറോണ വ്യാപന സാഹചര്യത്തില്‍ സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് കൃത്യമായി ക്ലാസുകള്‍ ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് തിടുക്കപ്പെട്ട് കേരളാ സര്‍വകലാശാല പരീക്ഷയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. കോളേജുകള്‍ തുറന്ന് പത്തോ പതിനഞ്ചോ ദിവസം മാത്രം ക്ലാസ്സ് നടത്തിയ ശേഷം കേരള സര്‍വകലാശാല ആറാം സെമസ്റ്റര്‍ ഡിഗ്രി പരീക്ഷ പ്രഖ്യാപിച്ചതിനെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തുവന്നിരുന്നു. ബിഎ, ബിഎസ്‌സി, ബികോം വിദ്യാര്‍ഥികള്‍ക്കാണ് പഠനം തുടങ്ങിയപ്പോഴേ സര്‍വകലാശാല പരീക്ഷാ തീയതി പ്രഖ്യാപിച്ചത്.

അഞ്ചാം സെമസ്റ്റര്‍ പരീക്ഷ അവസാനിച്ചത് മാര്‍ച്ച് പകുതിയോടെയാണ്. ബിഎസ്‌സി മൈക്രോബയോളജി വിദ്യാര്‍ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായത് മാര്‍ച്ച് 22നാണ്. ഏപ്രില്‍ 15 മുതല്‍ 23 വരെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ക്രമീകരിച്ചിരുന്നത്. പരീക്ഷകള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേളയേ ഉണ്ടായിരുന്നുള്ളൂ. ജനുവരിയില്‍ ആറാം സെമസ്റ്റര്‍ ക്ലാസ് തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ മുടങ്ങി. തെരഞ്ഞെടുപ്പ്, മൂല്യനിര്‍ണയം, വാക്‌സിനേഷന്‍ എന്നിങ്ങനെ അധ്യാപകര്‍ മറ്റ് തിരക്കുകളില്‍പ്പെട്ടു. രണ്ട്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളും ഇതിനിടയില്‍ വന്നു.

ഓണ്‍ലൈനായും ഓഫ് ലൈനായും കൂടി 10-15 ദിവസത്തെ ക്ലാസ്സുകളേ കുട്ടികള്‍ക്ക് ലഭിച്ചിട്ടുള്ളൂ. ഒരു ക്ലാസ് പോലും ലഭിച്ചിട്ടില്ലാത്ത വിഷയങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ പാഠഭാഗങ്ങള്‍ ആറാം സെമസ്റ്ററിലാണ് ക്രമീകരിച്ചിരിക്കുന്നത്. 90 ദിവസത്തെയെങ്കിലും  ക്ലാസ് ലഭിച്ചാലേ പാഠഭാഗങ്ങള്‍ നന്നായി പഠിപ്പിക്കാന്‍ സാധിക്കു. സാധാരണ ഗതിയില്‍ 60-75 ദിവസത്തെ ക്ലാസ് ലഭിക്കാറുണ്ട്. നാലിലൊന്ന് പാഠഭാഗങ്ങള്‍ പോലും പഠിപ്പിക്കാതെ പരീക്ഷ പ്രഖ്യാപിച്ചതില്‍ അധ്യാപകരും പ്രതിഷേധത്തിലായിരുന്നു. തെരഞ്ഞെടുപ്പായതിനാല്‍ സ്‌പെഷല്‍ ക്ലാസ് പോലും നടത്താനായില്ലെന്ന് അധ്യാപകര്‍ പരിതപിക്കുന്നു.

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.