×
login
യുപി ബജറ്റ്: അയോധ്യ‍യുടെ വികസനത്തിനു 300 കോടി; കര്‍ഷകര്‍‍ക്ക് പെന്‍ഷന് 3100 കോടി

രാമക്ഷേത്ര നിര്‍മാണത്തിനും അയോധ്യയിലേക്കുള്ള പ്രവേശന റോഡിനുമായി 300 കോടി അനുവദിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു. അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

ലഖ്‌നൗ:അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംസ്ഥാന ബജറ്റില്‍ 300 കോടി രൂപ അനുവദിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ് രാമക്ഷേത്ര നിര്‍മാണത്തിനു പ്രത്യേകമായി തുക വകയിരുത്തിയത്.  

രാമക്ഷേത്ര നിര്‍മാണത്തിനും അയോധ്യയിലേക്കുള്ള പ്രവേശന റോഡിനുമായി 300 കോടി അനുവദിച്ചതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന പറഞ്ഞു. അയോധ്യയിലെ ടൂറിസം മേഖലയിലെ സൗന്ദര്യവത്കരണത്തിനും വികസനത്തിനുമായി 100 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 3100 കോടിരൂപയും  അനുവദിച്ചിട്ടുണ്ട്. 2020-2021 സാമ്പത്തിക വര്‍ഷത്തേക്ക് 5.5 ലക്ഷം കോടി രൂപയുടെ അടങ്കല്‍ ബജറ്റാണ് യോഗി സര്‍ക്കാര്‍ അവതരിപ്പിച്ചത്. ഉത്തര്‍പ്രദേശില്‍ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബജറ്റ് കൂടിയാണിത്. കടലാസ് രഹിത ബജറ്റ് എന്ന പ്രത്യേകതയും യോഗി സര്‍ക്കാരിന്റെ അവസാന ബജറ്റിനുണ്ട്

വാരാണസിയിലെ ടൂറിസം മേഖലയുടെ വികസനത്തിനായി 100 കോടി രൂപയും ചിത്രകൂടിലെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്കായി 20 കോടി രൂപയും അനുവദിച്ചു.  

ലഖ്‌നൗവിലെ ഉത്തര്‍പ്രദേശ് ട്രൈബല്‍ മ്യൂസിയത്തിനായി എട്ട് കോടിയും ഷാജഹാന്‍പൂരിലെ സ്വാതന്ത്ര്യ സമര മ്യൂസിയത്തിനായി നാല് കോടിയും സംസ്ഥാനത്ത് നടക്കുന്ന ചൗരി ചൗരാ ശതാബ്ദി ആഘോഷങ്ങള്‍ക്കായി 15 കോടിയും വകയിരുത്തി.

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.