login
മലയാളി പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ കുറിച്ചുള്ള വിവര ശേഖരണം: യുപി പോലീസ്‍ പ്രത്യേക സംഘം കേരളത്തില്‍

ഇരുവര്‍ക്കുമെതിരെ കേരളത്തില്‍ ഏതെങ്കിലും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ളവ യുപി പോലീസ് പരിശോധിക്കും.

കോഴിക്കോട്: അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ കുറിച്ച് അന്വേഷിക്കുന്നതിനായി യുപി പോലീസ് കേരളത്തിലെത്തി. കോഴിക്കോട് സ്വദേശി ഫിറോസ് ഖാന്‍, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് യുപി പോലീസ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.  

ഇരുവര്‍ക്കുമെതിരെ കേരളത്തില്‍ ഏതെങ്കിലും കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോ എന്നത് ഉള്‍പ്പടെയുള്ളവ യുപി പോലീസ് പരിശോധിക്കും.  യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് എത്തിയത്. കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് വടകരയിലെ റൂറല്‍ എസ്പി ഓഫീസില്‍ എത്തി. പന്തളം സ്വദേശി അന്‍ഷാദ് ബറുദ്ദീന്റെ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് യുപി പോലീസ് വടകരയില്‍ എത്തിയത്. ഫിറോസിന്റേയും അന്‍ഷിദിന്റേയും വീടുകളിലും പ്രത്യേക സംഘം പരിശോധന നടത്തും.  

ഈ മാസം 16നാണ് അന്‍ഷാദും ഫിറോസും യുപി പോലീസിന്റെ പിടിയിലാകുന്നത്. രാജ്യത്ത് സ്‌ഫോടനം നടത്താന്‍ ഇരുവരും പദ്ധതിയിട്ടിരുന്നതായും യുപി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാദേശ് നിരോധിത ഭീകര സംഘടനയായ ജമായത്ത് ഉള്‍ മുജാഹിദ്ദീനുമായി ഇരുവര്‍ക്കും ബന്ധമുണ്ടെന്നും ഇതിലൂടെ രാജ്യത്ത് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും യുപി പോലീസ് കണ്ടത്തിയിട്ടുണ്ട്.  

ഇതിനായി മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്നും ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ സംഘടനയുടെ സഹായം തേടിയെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ഭീകരവിരുദ്ധ സേന വ്യക്തമാക്കിയിരുന്നു. ഹിറ്റ് സക്വാഡിലെ യുപിയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് പേരെ തിരിച്ചറിഞ്ഞതായും പോലീസ് അറിയിച്ചിരുന്നു.

 

 

  comment

  LATEST NEWS


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.