×
login
ഊരാളുങ്കല്‍ ഇടത് രാഷ്ട്രീയ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനല്‍ ; ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി: അഡ്വ.കെ.എം. ഷാജഹാന്‍

ഊരാളുങ്കല്‍ ഭരണഘടനാതീത ഒരു കേന്ദ്രമാണെന്നും ഇടത് രാഷ്ട്രീയ നേതൃത്വത്തിലേക്ക് പണമൂറ്റുന്ന ചാനലാണെന്നും (കണ്ട്യൂയിറ്റ്) അഡ്വ. കെ.എം. ഷാജഹാന്‍. ജനം ടിവിയില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: ഊരാളുങ്കല്‍ ഭരണഘടനാതീത ഒരു കേന്ദ്രമാണെന്നും ഇടത് രാഷ്ട്രീയ നേതൃത്വത്തിലേക്ക് പണമൂറ്റുന്ന ചാനലാണെന്നും (കണ്ട്യൂയിറ്റ്) അഡ്വ. കെ.എം. ഷാജഹാന്‍. ജനം ടിവിയില്‍ നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  

കോഴിക്കോട് മുക്കത്തിനടുത്തുള്ള പാലം ബീം തകര്‍ന്ന് താഴെ വീണു. നാഴികയ്ക്ക് നാല്‍പതുവട്ടം മിന്നല്‍ പരിശോധന നടത്തുന്ന മന്ത്രി ഇതുവരെ പാലം തകര്‍ന്നയിടത്ത് പോയിട്ടില്ല. അദ്ദേഹം റസ്റ്റ് ഹൗസില്‍പോയി കാലിക്കുപ്പികള്‍ കാണുന്നു. പത്രപ്രവര്‍ത്തകരെ കാണുന്നു. അദ്ദേഹത്തിന്‍റെ മണ്ഡലത്തിന് തൊട്ടടുത്താണ് പാലം തകര്‍ന്നത്. - ഷാജഹാന്‍ പറഞ്ഞു.  

ടെണ്ടര്‍ പോലും ക്ഷണിക്കാതെ എല്ലാ പിഡബ്ല്യു‍ഡി പണികളും ഊരാളുങ്കലിന് നല്‍കുകയാണ്. മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയിലേക്ക് ഊരാളുങ്കലിലേക്ക് പണം പോയി. രാഷ്ട്രീയനേതാക്കളുടെ ഖജനാവിലേക്ക് അഥവാ അക്കൗണ്ടുകളിലേക്ക് പണമൂറ്റുന്ന ചാനലാണ് ഊരാളുങ്കല്‍. ഊരാളുങ്കല്‍ നമ്മുടെ ഭരണപ്പാര്‍ട്ടിയുടെ പണപ്പെട്ടിയാണ്. നിര്‍ഭാഗ്യവശാല്‍ അതിനെ ചോദ്യം ചെയ്യാന്‍ ആരും രംഗത്ത് വരുന്നില്ല.  

പാലാരിവട്ടം പാലം തകര്‍ന്നപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. അന്നത്തെ മന്ത്രിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഒന്നുമില്ല.  

കിഫ്ബിയാണ് ഊരാളുങ്കലിന് വക്കാലത്തുമായി വരുന്നത്. കിഫ്ബി എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിന് കീഴിലുള്ള സംവിധാനമാണ് . കിഫ്ബി പറയുന്നത് പാലം തകര്‍ന്നതിന് കാരണം പണിക്കാരുടെ കുഴപ്പമാണെന്നാണ്. കിഫ്ബി അങ്ങിനെ പറഞ്ഞെങ്കില്‍ അതിന് പിന്നില്‍ കൃത്യമായ ലക്ഷ്യങ്ങളുണ്ട്. സാങ്കേതികമായി ഇതിന്‍റെ പിന്നിലുള്ള കാര്യങ്ങള്‍ പരിശോധിച്ച് പറയേണ്ട സമിതികള്‍ വേറെയുണ്ടെങ്കിലും അവരാരും മിണ്ടുന്നില്ല. -ഷാജഹാന്‍ പറയുന്നു.  

പിഡബ്ല്യൂഡി വിജിലന്‍സ് പ്രാഥമിക പരിശോധന മാത്രമേ കഴിഞ്ഞുള്ളൂ. ഉപതെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ പോലും ഇത് ഒരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നില്ല.  


ഊരാളുങ്കല്‍ സിപിഎമ്മിന്‍റെ സഹോദരപാര്‍ട്ടിയാണ്. വടകരയില്‍ നടന്ന തെരഞ്ഞെടുപ്പില്‍. ഊരാളുങ്കലില്‍ ജോലി കൊടുക്കാം എന്ന് വരെ സിപിഎം വീട് വീടാന്തരം പ്രചരിപ്പിച്ചിട്ടുണ്ട്. ഊരാളുങ്കലിന്‍റെ പ്രതിനിധികള്‍ പോലും വീടുവീടാന്തരം കയറിയിറങ്ങിയിട്ടുണ്ട്. ഊരാളുങ്കലിന്‍റെ ശക്തികേന്ദ്രം തന്നെയാണ് സിപിഎം. സിപിഎമ്മിന്‍റെ സഹോദരസ്ഥാപനമല്ല, സ്വന്തം സ്ഥാപനം തന്നെയാണ് ഊരാളുങ്കല്‍.  

മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ഒരംഗം 28 ജെസിബി എടുത്ത് മണിക്കൂര്‍ വീതം വാടക വാങ്ങി ഊരാളുങ്കലിന് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. വാസ്തവത്തില്‍ ഊരാളുങ്കലാണ് കേരളത്തിലെ പൊതുമരാമത്ത് മന്ത്രി, മുഹമ്മദ് റിയാസല്ല. പൊതുമരാമത്ത് കൊടുക്കുന്ന നിര്‍മ്മാണപ്രവര‍്ത്തനങ്ങള്‍ക്ക് ടെണ്ടര്‍ കൊടുക്കുമ്പോള്‍ 150 കോടി കൊടുത്താല്‍ അതില്‍ 147 കോടിയും ഊരാളുങ്കലിനാണ് കൊടുക്കുന്നത്. - ഷാജഹാന്‍ പറയുന്നു.  

 

 

 

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.