×
login
വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഉസ്താദ്‍; ബീമാപ്പള്ളി സ്വദേശിക്ക് 25വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും വിധിച്ച് കോടതി

2018 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി. ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചശേഷം പ്രതി വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി.

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുസ്ലിം പള്ളിയിലെ ഉസ്താദിന് ഇരുപത്തിഅഞ്ച് വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്ദുള്‍ റഹ്മാ(24)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2018 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയുടെ അനിയത്തിയുടെ കൂട്ടുകാരിയാണ് പത്താംക്ലാസ്സ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി. ഇവര്‍ തമ്മില്‍ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രതി നിര്‍ബന്ധിച്ചപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് പല തവണ പീഡിപ്പിച്ചു. പ്രതി പള്ളിയിലെ ഉസ്താദ് ആയതിനാല്‍ ചതിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍ കുട്ടിയെ പലതവണ പീഡിപ്പിച്ചശേഷം പ്രതി വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി.

ഇത് ചോദിക്കാന്‍ എത്തിയ പെണ്‍കുട്ടിയോട് പ്രതി മോശമായി പെരുമാറി. ഇതില്‍ മനംനൊന്ത് 2018 ഡിസംബര്‍ 13ന് അര്‍ദ്ധരാത്രി പ്രതിയുടെ വീടിന്റെ മുകളില്‍ കയറി പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പ്രതി കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ പൂന്തുറ പോലീസെത്തി കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പ്രതി തന്നെ പീഡിപ്പിച്ച വിവരം കുട്ടി പുറത്തുപറഞ്ഞത്. കൊന്നുകളയുമെന്ന പ്രതിയുടെ ഭീഷണിയില്‍ ഭയന്നാണ് കുട്ടി ആദ്യം വിവരം പുറത്തുപറയാതിരുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴത്തുക കുട്ടിക്ക് നല്‍കണമെന്ന് വിധിന്യായത്തില്‍ പറയുന്നു. ഇത്തരം കുറ്റം ചെയ്യുന്നവരെ ന്യായീകരിക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും വിധിയില്‍ പറയുന്നു.

  comment

  LATEST NEWS

  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍

  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ

  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍

  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം

  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍

  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.