login
സിപിഎം ഇതിനേക്കാള്‍ ഭീഷണി ഉയര്‍ത്തിയ കാലത്ത് ഭയപ്പെട്ടിട്ടില്ല; വിജയരാഘവന്‍ സ്വന്തം പാര്‍ട്ടി തന്നെ തള്ളിയ സെക്രട്ടറി;മറുപടിയുമായി വി. മുരളീധരന്‍

അഴിമതി കേസില്‍ ജാമ്യം എടുത്ത് പുറത്ത് നില്‍ക്കുന്ന ആളാണ് പി ചിദംബരം. അങ്ങിനെയുള്ള ചിദംബരമാണ് തന്റെ പരാമര്‍ശത്തിനെതിരെ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയ രാഘവനെതിരെ കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്‍. സ്വന്തം പാര്‍ട്ടി തന്നെ തള്ളിക്കളഞ്ഞ് ആളാണ് വിജയരാഘവന്‍ എന്ന് വി മുരളീധരന്‍ വിമര്‍ശിച്ചു. ഓല പാമ്പു കാണിച്ച് ഭയപ്പെടുത്താമെന്ന് സിപിഎം കരുതരുത്. സിപിഎം ഇതിനേക്കാള്‍ ഭീഷണി ഉയര്‍ത്തിയ കാലത്ത് താന്‍ ഭയപ്പെട്ടിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെയും, അഴിമതിക്കെതിരെയും പൊതു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍  പറയാനുള്ള പൂര്‍ണ്ണ അവകാശം ആരുടെ മുന്നിലും പണയം വെച്ചിട്ടില്ല. മുഖ്യമന്ത്രി നടത്തിയ പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ പരാമര്‍ശം മാത്രമാണ്  ഉയര്‍ത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ജനങ്ങളുടെ ജീവന്‍ വച്ചാണ് മുഖ്യമന്ത്രി കളിച്ചത്. അതു കൊണ്ടാണ് ഇത്തരം വിമര്‍ശനം ഉയര്‍ത്തേണ്ടി വന്നതെന്നും വി മുരളീധന്‍ വ്യക്തമാക്കി.  

അഴിമതി കേസില്‍ ജാമ്യം എടുത്ത് പുറത്ത് നില്‍ക്കുന്ന ആളാണ് പി ചിദംബരം. അങ്ങിനെയുള്ള ചിദംബരമാണ്  തന്റെ പരാമര്‍ശത്തിനെതിരെ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ബംഗാളിലും തമിഴ്‌നാട്ടിലുമെന്നപോലെ കേരളത്തില്‍ സിപിഎമ്മും  കോണ്‍ഗ്രസ്സും തമ്മില്‍ സഖ്യമില്ലെന്നും സി പിഎമ്മിനെ ന്യായീകരിക്കേണ്ട ബാധ്യത ഇല്ലെന്നുമാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പി. ചിദംബരത്തിനെ ബോധ്യപ്പെടുത്തേണ്ടതെന്നും മന്ത്രി പരിഹസിച്ചു.

 

  comment

  LATEST NEWS


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.