×
login
സുപ്രീംകോടതി തള്ളിക്കളഞ്ഞത് വീണ്ടും അവതരിപ്പിക്കുന്നത് കോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്; ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയണമെന്ന് വി. മുരളീധരന്‍

ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശം ആണ് നല്‍കുന്നത്. ബിജെപിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും വി. മുരളീധരന്‍

തിരുവനന്തപുരം: 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി muraleedharan/' class='tag_highlight_color_detail'>വി മുരളീധരന്‍. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന ഡിവൈഎഫ്‌ഐയുടെ ആഹ്വാനം വെല്ലുവിളിയാണെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.  

ഡോക്യുമെന്ററി സംസ്ഥാനത്ത് സംപ്രേഷണം ചെയ്യാതിരിക്കുന്നതിനായി മുഖ്യമന്ത്രി ഇടപെടണം. രാജ്യത്തിന്റെ പരമോന്നത നീതിപീഠം തള്ളിക്കളഞ്ഞ ആരോപണങ്ങള്‍ വീണ്ടും അവതരിപ്പിക്കുന്നത് സുപ്രീംകോടതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യലാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശനീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. സുപ്രീംകോടതിയെ അപമാനിക്കാന്‍ കേരളത്തിന്റെ മണ്ണ് ഉപയോഗിക്കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണം.  


ഗുജറാത്തില്‍ കഴിഞ്ഞ രണ്ടുദശകമായി കലാപങ്ങളില്ല. വികസനക്കുതിപ്പ് മാത്രമാണ് കാണാന്‍ ആകുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓര്‍മിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശം ആണ് നല്‍കുന്നത്. ബിജെപിയുടെ വളര്‍ച്ചയില്‍ അസ്വസ്ഥയുള്ളവരാണ് ഡോക്യുമെന്ററിക്ക് പിന്നിലെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന പേരില്‍ ബിബിസി തയ്യാറാക്കിയിട്ടുള്ള ഡോക്യുമെന്ററിയുടെ ആദ്യഭാഗം വിവാദമായിരുന്നു. അതിനു പിന്നാലെ രണ്ടാം ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും പറയുന്നത്.

Facebook Post: https://www.facebook.com/photo?fbid=735121057961531&set=a.542130977260541

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.