×
login
മതഭീകരവാദികളെ സുഖിപ്പിക്കാന്‍ പി.സി. ജോര്‍ജിനെ വേട്ടയാടുന്നു; തൃക്കാക്കരയില്‍ മുഖ്യമന്ത്രി വര്‍ഗീയത പറയുന്നു: വി. മുരളീധരന്‍

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടതുപക്ഷം വര്‍ഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പി.സി. ജോര്‍ജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്‌നമുള്ളൂ. ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സാമാന്യബോധമില്ല.

കൊച്ചി: വികസനം പറയാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് മുഖ്യമന്ത്രി തൃക്കാക്കരയില്‍ വര്‍ഗീയത പറഞ്ഞ് വോട്ട്പിടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വികസനം ചര്‍ച്ചയാക്കുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രചരണം തുടങ്ങിയത്. എന്നാല്‍ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ കല്ലിടല്‍ അവസാനിപ്പിച്ചു. സില്‍വര്‍ലൈനിനെതിരായ ജനവികാരം ഭയന്നാണ് കല്ലിടല്‍ നിര്‍ത്തിയതെന്ന് കൊച്ചിയില്‍  വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.  

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടതുപക്ഷം വര്‍ഗീയ പ്രചരണം നടത്തുകയാണ്. മതഭീകരവാദികളെ സുഖിപ്പിക്കാനാണ് പി.സി. ജോര്‍ജിനെ വേട്ടയാടുന്നത്. ഒരു പ്രത്യേക സമുദായത്തെക്കുറിച്ച് പറയുമ്പോള്‍ മാത്രമേ മുഖ്യമന്ത്രിക്ക് പ്രശ്‌നമുള്ളൂ. ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയുമാണ് ഉത്തരവാദികളെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് സാമാന്യബോധമില്ല. രാജ്യത്ത് ക്രൈസ്തവരെ ആക്രമിച്ചതില്‍ പ്രതികളായ ഏതെങ്കിലും ബിജെപി നേതാവുണ്ടോ? ക്രൈസ്തവപുരോഹിതനെ നികൃഷ്ടജീവിയെന്ന് വിളിച്ചത് മുഖ്യമന്ത്രിയല്ലേ? പാലാ ബിഷപ്പിനെതിരെ കേസെടുത്തത് അദ്ദേഹത്തിന്റെ സര്‍ക്കാരല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. വിദ്യാഭ്യാസമുള്ളവരാണ് തൃക്കാക്കരയിലെ വോട്ടര്‍മാര്‍. അവര്‍ വര്‍ഗീയ പ്രചരണത്തില്‍ വീഴില്ല.  

പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപ്പാലമാണെങ്കില്‍ കൂളിമാട് പാലം എല്‍ഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. അഴിമതിയുടെ കാര്യത്തില്‍ പരസ്പര സഹകരണമാണ് ഇരുമുന്നണികളുടേയും മുഖമുദ്ര. മോദി സര്‍ക്കാര്‍ കൊച്ചിയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഉയര്‍ത്തി കാണിച്ചാണ് എന്‍ഡിഎ വോട്ട് അഭ്യര്‍ത്ഥിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു. വ്യക്തിഹത്യയും അപവാദപ്രചരണവും ആര് നടത്തുന്നതിനോടും യോജിപ്പില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അശ്ലീല വീഡിയോ പ്രചരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് അറസ്റ്റിലായത് കൊച്ചിയിലെ സിപിഎമ്മുകാരായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അപവാദ പ്രചരണം നടത്തിയത് സിപിഎമ്മുകാരാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.