×
login
രാജ്ഭവനിലെ നിയമനം അനുവദിച്ചിട്ടുള്ള തസ്തികകളില്‍; ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയെന്ന് വി. മുരളീധരന്‍

രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. താത്കാലിക വ്യവസ്ഥയില്‍ രാജ്ഭവനില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ഥിര നിയമനം നടത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം : അനുവദിച്ചിട്ടുള്ള തസ്തികകളിലാണ് രാജ്ഭവനില്‍ നിയമനം നടത്തുന്നത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇടത് സര്‍ക്കാര്‍ ചെയ്യുന്നത് പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതിയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ സര്‍ക്കാര്‍ രംഗത്ത് എത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.  

രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പ്രതിപക്ഷ നേതാവിന് ഉള്ളത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ. രാജ്ഭവന് മുന്നില്‍ എല്‍ഡിഎഫ് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല. താത്കാലിക വ്യവസ്ഥയില്‍ രാജ്ഭവനില്‍ ജോലിചെയ്യുന്നവര്‍ക്ക് സ്ഥിര നിയമനം നടത്തണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതികളാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നയത്തെ കുറിച്ച് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.  


രാജ്ഭവനിലെ 20 താത്കാലിക ജീവനക്കാരെ സ്ഥിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മേയറുടെ കത്തും സര്‍വ്വകലാശാലകളില്‍ ചട്ട വിരുദ്ധമായി വിസിമാരെ നിയമനം നടത്തിയതിലും സിപിഎമ്മിനും സര്‍ക്കാരിനും എതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണറുടെ നിര്‍ദ്ദേശം വിവാദമാക്കാനായിരുന്നു ശ്രമം. അതേസമയം പെന്‍ഷന്‍ വാങുന്നവരല്ല ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍. ഇക്കാര്യം രാജ് ഭവന്റെ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

 

  comment

  LATEST NEWS


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍


  ബഹിരാകാശ മേഖലയിലെ പ്രധാന ആഗോള ശക്തിയാണ് ഇന്ത്യയെന്ന് കേന്ദ്രമന്ത്രി; 'അബുദാബി സ്‌പേസ് ഡിബേറ്റ്' ചടങ്ങില്‍ ഭാഗമായി ഡോ. ജിതേന്ദ്ര സിംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.