login
'ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനം; ധാരണാപത്രം ഒപ്പിട്ടത് ഇക്കാര്യം അറിഞ്ഞുകൊണ്ട്', കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍

കമ്പനിയെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയ ശേഷം കരാര്‍ ഒപ്പിട്ടത് ആസുത്രിതമാണ്.

തിരുവനന്തപുരം: ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇവരുടെ മേല്‍വിലാസം വെര്‍ച്വല്‍ അഡ്രസ് മാത്രമാണ്. ധാരണാപത്രം ഒപ്പിടുമ്പോള്‍ ഈസ്ഥാപനം വ്യാജമെന്ന് സര്‍ക്കാരിന് അറിയാമായിരുന്നു. കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിന് ആര് നല്‍കിയെന്നും അദ്ദേഹം ചോദിച്ചു. എന്‍ഡിഎ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2019 ഒക്ടോബര്‍ മൂന്നിനാണ് കേന്ദ്രവിദേശകാര്യ ജോയിന്റ് സെക്രട്ടറിക്ക് കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് കരാറില്‍ ഒപ്പിടാനായി ഇഎംസിസിയുടെ വിവരങ്ങള്‍ ആരാഞ്ഞ് കത്തയച്ചത്. കേന്ദ്രം ഇതിന് മറുപടി നല്‍കിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം പുറത്ത് പറഞ്ഞിട്ടില്ല. ഇഎംസിസി എന്ന സ്ഥാപനത്തിന്റെ  വിവരങ്ങള്‍ തേടി അമേരിക്കയിലെ ന്യൂയോര്‍ക്കിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന് വിദേശകാര്യ ജോയിന്റ് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഒക്ടോബര്‍ മാസം 21ന് കോണ്‍സുലേറ്റ് മറുപടി നല്‍കി. ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയും വിശദാംശങ്ങളും കണ്ടെത്താന്‍ കത്തിടപാട് ഉള്‍പ്പെടെ നടത്തിയെന്നും മറുപടി ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജനറലിന്റെ മറുപടിയില്‍ പറയുന്നുവെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 

താത്ക്കാലികമായി വാടകയ്ക്ക് എടുക്കുന്ന സ്ഥലം മാത്രമാണെന്നാണ് മേല്‍വിലാസത്തെക്കുറിച്ച് പറയുന്നത്. ഇത് വെര്‍ച്വല്‍ മേല്‍വിലാസമാണ്. കമ്പനിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സംസ്ഥാനസര്‍ക്കാരിന് അടക്കം കോണ്‍സുലേറ്റ് ജനറല്‍ മറുപടി നല്‍കി. ഈ വിവരങ്ങള്‍ ലഭിച്ച്, 2020 ഫെബ്രുവരി 28-നാണ് ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നത്. ഇത് വ്യാജസ്ഥാപനമെന്ന് സംസ്ഥാന സര്‍ക്കാരിന്  ധാരണാപത്രം ഒപ്പിടുന്ന സമയത്ത് വിവരമുണ്ടായിരുന്നു. ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികളെ പിന്നില്‍നിന്ന് കുത്തുന്ന സമീപനമെടുക്കുന്ന കരാര്‍ ഒപ്പിട്ടത് അറിഞ്ഞില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കമ്പനിയെക്കുറിച്ച് വിശദാംശങ്ങള്‍ തേടിയ ശേഷം കരാര്‍ ഒപ്പിട്ടത് ആസുത്രിതമാണ്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയും അവര്‍ നടത്തുന്ന ആസൂത്രിത വെട്ടിപ്പിന്റെ ഭാഗമായിട്ടുമാണ് കരാര്‍ ഒപ്പിട്ടതെന്ന് മനസിലാക്കാന്‍ ഇതില്‍കൂടുല്‍ വിവരങ്ങള്‍ ആവശ്യമില്ലെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത, അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരിന്റെ അന്ത്യഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കേരളത്തെ മുഴുവന്‍ വിറ്റുതുലയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഓരോ ദിവസവും ഭരണത്തിലിരിക്കുന്നത്. കേരളത്തിന്റെ സുമദ്രതീരങ്ങള്‍ ഉള്‍പ്പെടെ അമേരിക്കക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഉയര്‍ന്നപ്പോള്‍ കരാര്‍ റദ്ദാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഈ കരാര്‍ ഒപ്പിടാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ആര് നല്‍കിയെന്ന് താന്‍ നേരത്തേ ഉന്നയിച്ചിരുന്നുവെന്ന് വി മുരളീധരന്‍ പറഞ്ഞു.

 രാജ്യത്തെ നിയമം അനുസരിച്ച് കേന്ദ്രസര്‍ക്കാരാണ് മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പെടുന്നത്. മറ്റ് രാജ്യങ്ങളുമായോ, അവിടത്തെ ഏജന്‍സികളുമായോ കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങണം. സംസ്ഥാനസര്‍ക്കാരിന്റെ എന്തെങ്കിലും പ്രതികരണമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അനുവാദം വാങ്ങിയിട്ടുണ്ടോയെന്ന് താന്‍ ചോദിച്ചത്. എന്നാല്‍ ഒട്ടപക്ഷിയുടെ നയമാണ് സംസ്ഥാന സര്‍ക്കാരിന്. തല മണലില്‍ പൂഴ്ത്തിവച്ചുകഴിഞ്ഞാല്‍ താന്‍ ചെയ്യുന്നത് മറ്റുള്ളവര്‍ കാണില്ലെന്ന ധാരണയിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ ഇത്രയും ദിവസം മൗനം പാലിച്ചതെന്നും അദ്ദേഹം വിമര്‍ശിച്ചു.  

 

  comment

  LATEST NEWS


  ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


  തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


  അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


  തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


  വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


  ചെസ്സെഴുത്തിന്റെ കാരണവര്‍


  കഥയ മമ, കഥയ മമ


  ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.