login
ഞാന്‍ ബിജെപി കേരളഘടകം നേതാവാണ്, നിസ്സഹകരണം പ്രഖ്യാപിച്ച ചാനലുമായി സഹകരിക്കില്ല; വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റിനെ ഒഴിവാക്കി

ഔദ്യോഗികമായാലും അനൗദ്യോഗികമായാലും ഞാന്‍ ബിജെപി നേതാവാണ്. പാര്‍ട്ടിയുടെ കേരള ഘടകം ബഹിഷ്‌കരിക്കുന്ന ചാനലിനെ പത്രസമ്മേളനത്തില്‍ വിളിക്കാന്‍ കഴിയില്ല.

ന്യൂദല്‍ഹി :  ബിജെപി കേരള ഘടകം നിസ്സഹകരണം പ്രഖ്യാപിച്ച ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ദല്‍ഹി വാര്‍ത്താ സമ്മേളനത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ ഒഴിവാക്കിയിരുന്നു. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.  

താങ്കള്‍ കേന്ദ്രമന്ത്രിയല്ലേ ഇത് ഔദ്യോഗിക വാര്‍ത്താ സമ്മേളനമല്ലേയെന്ന ചോദ്യത്തിന് ഔദ്യോഗികമായാലും അനൗദ്യോഗികമായാലും ഞാന്‍ ബിജെപി നേതാവാണ്. പാര്‍ട്ടിയുടെ കേരള ഘടകം ബഹിഷ്‌കരിക്കുന്ന ചാനലിനെ പത്രസമ്മേളനത്തില്‍ വിളിക്കാന്‍ കഴിയില്ല. സിപിഎം ഫ്രാക്ഷനുകള്‍ മാധ്യമങ്ങളില്‍ കയറി സിപിഎമ്മിനു അനുകൂലമായി ക്യാപ്‌സൂള്‍ ഉണ്ടാക്കുകയാണ്. ഗാന്ധിജി നിസ്സകരണം പ്രഖ്യാപിച്ച രാജ്യമാണിതെന്നും ആ രീതിയില്‍ പ്രതിഷേധം നടത്താന്‍ അവകാശമുണ്ട്. ഗാന്ധിയന്‍ ആദര്‍ശങ്ങളെയാണ് പിന്തുടരുന്നതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.  

ബംഗാളിലെ തൃണമൂല്‍ അക്രമ പരമ്പരകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസില്‍ വിളിച്ച പ്രേക്ഷകയോട് രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ആര്‍എസ്എസും ബിജെപിയും ചാനലിനെ ബഹിഷ്‌കരിക്കുകയായിരുന്നു.  

ബംഗാളില്‍ തൃണമൂല്‍ നടത്തിയ വ്യാപക അക്രമങ്ങളും പീഡനങ്ങളും കൊള്ളയടിക്കലും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതിനെതിരെ ഏഷ്യാനെറ്റിന്റെ പി.ആര്‍ പ്രവീണ എന്ന മാധ്യമ പ്രവര്‍ത്തക രാജ്യവിരുദ്ധമായി പ്രതികരിക്കുകയായിരുന്നു. കണ്ട സംഘികള്‍ കൊല്ലപ്പെടുന്നത് കൊടുക്കേണ്ട കാര്യമില്ലെന്നും, ബംഗാള്‍ പാക്കിസ്ഥാനിലാണെന്നുമായിരുന്നു ഇവരുടെ പ്രതികരണം

Facebook Post: https://www.facebook.com/KSurendranOfficial/posts/4017959714955301

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.