login
കോവിഡ് രോഗിയായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത്; മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നെന്ന് വി.മുരളീധരന്‍

പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാന്‍ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാമെന്നും വി.മുരളീധരന്‍.

 

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ഷൈലജ കേരളത്തിനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോ എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു. ഇപ്പോഴും പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത് ?കോവിഡ് പോസിറ്റീവായ മകളുടെ പ്രൈമറി കോണ്‍ടാക്റ്റ് ആയിരിക്കെയല്ലേ പരിവാര സമേതം വോട്ടു ചെയ്യാന്‍ വന്നത് ?പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാന്‍ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാമെന്നും വി.മുരളീധരന്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

കേരളത്തിന്റെ  ആരോഗ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്....

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോ ?

ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത് ഐസിഎംആര്‍ നിര്‍ദേശങ്ങളാണ്..രോഗലക്ഷണത്തിന് പത്താം ദിവസം മറ്റ് കുഴപ്പങ്ങളില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം...അപ്പോഴും ഐസൊലേഷന്‍ നിര്‍ബന്ധം.പത്തുദിവസമായോ മുഖ്യമന്ത്രിക്ക് രോഗലക്ഷണം ഉണ്ടായിട്ട് ?

അങ്ങനെയെങ്കില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് തെറ്റിയിട്ടുണ്ടോ ?മാത്രവുമല്ല, ഇപ്പോഴും പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറില്‍ കയറിപ്പോകുന്നത് ?കോവിഡ് പോസിറ്റീവായ മകളുടെ പ്രൈമറി കോണ്‍ടാക്റ്റ് ആയിരിക്കെയല്ലേ പരിവാര സമേതം വോട്ടു ചെയ്യാന്‍ വന്നത് ?പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാന്‍ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാം.കഴിഞ്ഞ വര്‍ഷം പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന ICMR മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന്  ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ trace, quarantine, test, treat എന്നതാണ് കേരളത്തിന്റെ നയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.മഹാമാരിയില്‍ trace അഥവാ സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ സാധ്യമല്ലെന്ന് പറഞ്ഞതിനെ പുച്ഛിച്ച് തള്ളി....  

അതിന്റെ ദുരന്തം കേരളം ഏറ്റുവാങ്ങി.കോവിഡ് രോഗികളെ വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കില്ല എന്നിരിക്കെ കോവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ടി പ്രത്യേക വിമാന സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്....!ഇനിയെങ്കിലും ന്യായീകരണം അവസാനിപ്പിച്ച് പറ്റിയ തെറ്റ് കേരളത്തോട് ഏറ്റുപറയാനുള്ള പക്വത ഇരുവരും കാട്ടണം.....

Facebook Post: https://www.facebook.com/VMBJP/posts/3857851757644158

 

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.