×
login
വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കൊല്ലം: ന്യൂദല്‍ഹി ജാമിയ മിലിയ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന കൊല്ലം സ്വദേശിക്ക് കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടലില്‍ എയിംസില്‍ വിദഗ്ധ ചികിത്സ. ഡെങ്കിപ്പനി രോഗ ബാധിതനായ കൊല്ലം അഷ്ടമുടി പുന്നയ്യത്ത് ജുനൈദാണ് കേന്ദ്രമന്ത്രിയുടെ സഹായത്താല്‍ വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ചുവരുന്നത്.  

പനിയും അവശതയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് ജൂനൈദിനെ സുഹൃത്തുക്കള്‍ ദല്‍ഹിയിലെ  സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  

സിടി സ്‌കാന്‍, എംആര്‍ഐ, രക്തപരിശോധന ഉള്‍പ്പെടെ നിരവധി പരിശോധനകളും നടത്തി. തുടര്‍ ചികിത്സ ആരംഭിക്കാന്‍ 60,000രൂപ മുന്‍കൂര്‍ കെട്ടിവയ്ക്കണമെന്നും രണ്ടരലക്ഷത്തോളം രൂപ ചികിത്സയ്ക്കാകുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.  

ഇത്ര വലിയ തുക കണ്ടെത്താന്‍ സുഹൃത്തുക്കള്‍ക്ക് സാധിക്കുമായിരുന്നില്ല. വിവരം അറിഞ്ഞതോടെ ജുനൈദിന്റെ കുടുംബവും വലിയ ആഘാതത്തിലായി. അടുത്ത ദിവസം ജുനൈദിന്റെ ബന്ധുക്കള്‍ ന്യൂദല്‍ഹിയില്‍ എത്തിയെങ്കിലും വലിയ ചികിത്സ ചെലവ് ഉടന്‍  കണ്ടെത്താന്‍ ജുനൈദിന്റെ അച്ഛന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷാജിക്ക് കഴിയുമാരുന്നില്ല. പണം അടയ്ക്കാതെ ചികിത്സ ആരംഭിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഈ അവസരത്തിലാണ് ജുനൈദിന്റെ ബന്ധു കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെടുന്നത്.  

രക്തത്തിലെ  കൗണ്ട് ക്രമാതീതമായി കുറഞ്ഞ് ജുനൈദിന്റെ നില വഷളായിക്കൊണ്ടിരുന്നു. നിര്‍ണായക ഘട്ടത്തിലൂടെ കടന്നു പോയ നിമിഷങ്ങള്‍. എത്രയും വേഗം എയിംസില്‍ എത്തിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ജുനൈദിന്റെ ബന്ധുവിന് ഫോണില്‍ സന്ദേശമെത്തി.  പിന്നെ എല്ലാം വളരെ വേഗത്തിലായിരുന്നു. എയിംസില്‍ എത്തിച്ച ജുനൈദിനെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വളരെ വേഗം ചികിത്സ ആരംഭിച്ചു. പത്തു ദിവസത്തെ  ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത ജുനൈദ് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്തെ വീട്ടിലെത്തി.

മനുഷ്യത്വപരമായ സമീപനവും സമയോചിത ഇടപെടലും  നടത്തിയ മന്ത്രിയുടെ ഇടപെടല്‍ മറക്കാനാകില്ലെന്ന് ജുനൈദന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് വലിയ സഹായമാണ് ലഭിച്ചതെന്നും മകന് അസുഖം ഭേദമായി വരുന്നതായും അച്ഛന്‍ ഷാജി 'ജന്മഭൂമി'യോട് പറഞ്ഞു.  

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.