×
login
വോട്ടിനായി ആരുമായും വിട്ടു വീഴ്ച ചെയ്യും; കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാകുന്നത് മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പ്രശ്‌നമല്ല

ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാര്‍. ഇവര്‍ രണ്ടു പേരെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും എടുത്തിരിക്കുന്നത്.

തിരുവനന്തപുരം : കേരളത്തില്‍ വിഘടനവാദികള്‍ വളര്‍ന്ന് വരുന്നതും തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറുന്നതും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പ്രശ്‌നമല്ല വോട്ടിനായി ആരുമായും വിട്ടുവീഴ്ച്ച ചെയ്യാമെന്നാണ് സംസ്ഥാനത്തെ സ്ഥിതിയെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച സംഘടിപ്പിച്ച നവഭാരതമേള സമാപന ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക രാജ്യത്തിന് വേണ്ടി വാദിക്കുന്നവരാണ് ജമാ അത്തെ ഇസ്ലാമി. വിയോജിപ്പുളളവന്റെ കൈ വെട്ടുന്നവരാണ് എസ്ഡിപിഐക്കാര്‍. ഇവര്‍ രണ്ടു പേരെയും കൂടെ നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസും എടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ബിഷപ്പുമാര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ എന്തോ വലിയ അപരാധം പറഞ്ഞുവെന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പറഞ്ഞത്.  മതമൗലികവാദികള്‍ക്കെതിരേ സംസാരിച്ചാല്‍ അവരെ തള്ളിപ്പറയുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെത്. പ്രതിപക്ഷ നേതാവും ഇതുപോലെയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  

മുമ്പും പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഉറക്കമില്ലാത്ത കാവല്‍ക്കാരനായി ഇന്ന് ഒരു വ്യക്തിയുടെ പേര് പറയാനുണ്ടെങ്കില്‍ അത് നരേന്ദ്രമോദിയുടെ പേരാണ്. അദ്ദേഹത്തിന്റേയും കേരളത്തിലെ നേതാക്കളുടെയും നിലപാടുകള്‍ തമ്മിലുളള വ്യത്യാസവും ഇതില്‍ പ്രകടമാണ്. . തീവ്രവാദത്തോടും വിഘടനവാദത്തോടും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് നരേന്ദ്രമോദി കൃതമായി പറഞ്ഞിട്ടുണ്ട് അത് തെളിയിച്ചിട്ടുമുണ്ട്.

അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ ഒരു വിഷയം പെട്ടാല്‍ അതിന് പരിഹാരം ഉണ്ടാകുമെന്നാണ് പറയുന്നത്. അദ്ദേഹം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളുടെ പേരില്‍ രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ നരേന്ദ്രമോദിയെ ദൈവതുല്യനായാണ് കാണുന്നതെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

  comment

  LATEST NEWS


  'ഞങ്ങളെ വെടിവച്ചിടണം; അല്ലാതെ ഒരു തീവ്രവാദിക്കും നിങ്ങളെ കൊല്ലാനാവില്ല'; ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്കായി കശ്മീര്‍ കൈകോര്‍ക്കുന്നു; ഒപ്പം സൈന്യവും


  തന്റെ കുഞ്ഞിനെ കടത്താന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജുഖാന്‍ കൂട്ടുനിന്നു; പോലീസ് അന്വേഷണം അട്ടിമറിക്കുന്നു; കോടതിയെ സമീപിക്കുമെന്നും അനുപമ


  സര്‍ക്കാരിന്റെ ദുരിതാശ്വ- ഭക്ഷ്യ സാമഗ്രികള്‍ സിപിഎം ഓഫീസില്‍ വിതരണത്തിന്; തടഞ്ഞ് വില്ലേജ് ഓഫീസര്‍; വെള്ളപ്പൊക്കത്തിനിടയിലും രാഷ്ട്രീയ മുതലെടുപ്പ്


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.