×
login
ദേവസ്വം ബോര്‍ഡ് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു; ശബരിമല‍യില്‍ ആചാരങ്ങള്‍ അനുസരിച്ച് ദര്‍ശന സൗകര്യമുണ്ടാകണം: വത്സന്‍ തില്ലങ്കേരി

കേരള ജനതയെ രണ്ടായി വേര്‍തിരിക്കുന്നതായി ഹലാല്‍ മാറിയെന്നും ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടതില്ല എന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ക്കല: ഇല്ലാത്ത അധികാരം പ്രയോഗിച്ച് പോലീസ് എടുത്ത രജിസ്‌ട്രേഷന്‍ നടപടിയാണ് ശബരിമലയില്‍ ഭക്തജന സാന്നിധ്യം ഇല്ലാതാക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി. ശിവഗിരി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി തന്നെ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇപ്പോള്‍ അനുമതിയുള്ളത്. ദേവസ്വം ബോര്‍ഡ് രജിസ്‌ട്രേഷന്‍ കാര്യത്തില്‍ ഉചിതവും കൃത്യവുമായ തീരുമാനത്തിലെത്തണം.  

ആചാരമനുസരിച്ച് ദര്‍ശനത്തിന് കഴിയണം. പമ്പാ സ്‌നാനവും നെയ്യ് അഭിഷേകവുമൊക്കെ നിഷേധിക്കപ്പെടുകയാണെങ്കില്‍ എങ്ങനെ ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്ന് അദ്ദേഹം ചോദിച്ചു. ഭക്തര്‍ എന്ത് ഉദ്ദേശിച്ചാണോ ദര്‍ശനത്തിന് പോകുന്നത് അത് സാധ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയണം. നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വഴങ്ങി ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതിന് വെറുതെ തടസ്സം സൃഷ്ടിക്കുകയാണ് ബോര്‍ഡ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരള ജനതയെ രണ്ടായി വേര്‍തിരിക്കുന്നതായി ഹലാല്‍ മാറിയെന്നും ഭക്ഷണത്തില്‍ മതം കലര്‍ത്തേണ്ടതില്ല എന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.