വാവ സുരേഷിന് പാമ്പ് പിടിത്തം ഒരു ജീവിതദൗത്യമാണ്. വിഷമേറിയ പാമ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിയ്ക്കുന്നതും ജീവനോടെ പിടിക്കുന്ന പാമ്പിനെ പിന്നീട് അതിന്‍റെ യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ കൊണ്ട് വിടുകയും ചെയ്യുമ്പോഴാണ് തന്‍റെ ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് വിശ്വസിക്കുന്ന പാമ്പ് പിടുത്തക്കാരനാണ് വാവാ സുരേഷ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി വനംവകുപ്പും വാവ സുരേഷും തമ്മില്‍ ശീതയുദ്ധം നടക്കുകയാണ്.
അപകടകരമായ രീതിയില്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുന്ന വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരന്‍ (ഇടത്തും നടുവിലും). ഒടുവില്‍ പാമ്പ് വരുതിയിലാവുന്നില്ലെന്ന കണ്ടപ്പോള്‍ വിട്ടയക്കുന്നു (വലത്ത്)
തിരുവനന്തപുരം: വാവ സുരേഷിന് പാമ്പ് പിടിത്തം ഒരു ജീവിതദൗത്യമാണ്. വിഷമേറിയ പാമ്പുകളില്‍ നിന്നും ജനങ്ങളെ രക്ഷിയ്ക്കുന്നതും ജീവനോടെ പിടിക്കുന്ന പാമ്പിനെ പിന്നീട് അതിന്‍റെ യഥാര്‍ത്ഥ ആവാസവ്യവസ്ഥയില്‍ കൊണ്ട് വിടുകയും ചെയ്യുമ്പോഴാണ് തന്‍റെ ദൗത്യം പൂര്‍ത്തിയാകുന്നതെന്ന് വിശ്വസിക്കുന്ന പാമ്പ് പിടുത്തക്കാരനാണ് വാവാ സുരേഷ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി വനംവകുപ്പും വാവ സുരേഷും തമ്മില്‍ ശീതയുദ്ധം നടക്കുകയാണ്.
വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ വാവ സുരേഷിനെക്കുറിച്ച് ഉയര്‍ത്തുന്ന പരാതികള്‍ നിരവധിയാണ്. അദ്ദേഹം സുരക്ഷിതമായി പാമ്പിനെ പിടിക്കുന്നില്ല എന്നതായിരുന്നു ഇതിലെ പ്രധാനപരാതി. ഇപ്പോള്‍ വനംവകുപ്പ് നടത്തുന്ന ഒരു പരീക്ഷ എഴുതി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് മാത്രമേ പാമ്പ് പിടിക്കാവൂ എന്ന നിബന്ധന ഏര്‍പ്പെടുത്തിയതോടെ വാവ സുരേഷ് ഏതാണ്ട് പാമ്പ് പിടിത്തം നിര്‍ത്തിയതുപോലെയാണ്. വാവ സുരേഷ് ആ പരീക്ഷ എഴുതാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് നേടിയ ചിലര്‍ പാമ്പ് പിടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പലരും അപകടകരമായ രീതിയില്‍ പാമ്പിനെപിടിക്കുന്നു എന്നാണ് പരാതി. കഴിഞ്ഞ ദിവസം വനംവകുപ്പിലെ ഡ്രൈവറായ ഒരാള്‍ തിരുവനന്തപുരത്ത് രാജവെമ്പാലയെ പിടിക്കാന്‍ നടത്തുന്ന ശ്രമം പരാജയപ്പെടുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നീളമുള്ള രാജവെമ്പാല വാലില്‍ പിടിക്കുമ്പോള്‍ തലയുയര്‍ത്തി കൊത്താന്‍ ശ്രമിക്കുമ്പോള്‍ അതിനെ വലിച്ചെറിയുകയാണ് ഇയാള്‍. പാമ്പ് പിടിക്കുന്നത് കാണാന്‍ കൂടി നിന്നവര്‍ ചിതറിയോടുന്നതും കാണാം. ഇത്തരം അപകടകരമായ പാമ്പ് പിടിത്തമാണോ വനം വകുപ്പ് നല്‍കുന്ന പരിശീലനവും സര്‍ട്ടിഫിക്കറ്റും നേടുന്നവര്‍ നടത്തുന്നത് എന്ന ചോദ്യം ഉയരുകയാണ്.
ഞങ്ങള്‍ കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ തലയില്‍ തുണിയിട്ട് നടക്കേണ്ട സ്ഥിതിയാണ്: വാവാ സുരേഷ്
വനംവകുപ്പിന്‍റെ താല്‍ക്കാലിക ജീവനക്കാരനായ ശരത് എന്ന ജീവനക്കാരനാണ് അശാസ്ത്രീയമായി പാമ്പിനെപിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതെന്ന് വാവ സുരേഷ് പറയുന്നു. പാമ്പിനെ അങ്ങോട്ടും ഇങ്ങോട്ടും വലിക്കുക വഴി ഇയാള്‍ പാമ്പിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും വാവ സുരേഷ് വിമര്‍ശിക്കുന്നു. അതേ സമയം ഞങ്ങള്‍ കൈകൊണ്ട് പാമ്പിനെ പിടിച്ചാല്‍ തലയില്‍ തുണിയിട്ട് നടക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്നും വാവാ സുരേഷ് പറയുന്നു. അന്ന് താന്‍ പാമ്പിനെ പിടിച്ച ഒരു സംഭവത്തില്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തെന്നും ഇപ്പോള്‍ ഇയാളെ ആരും ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും വാവ സുരേഷ് ചോദിക്കുന്നു. പാമ്പിനെ പിടിക്കാന്‍ പരിശീലനം നടക്കുന്നവര്‍ കൂടിയാണ് ഇവരെന്നും വാവ സുരേഷ് പറയുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു