login
ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരെ അഭിനന്ദിച്ച് നാട്; വായില്യാംകുന്ന് ക്ഷേത്രത്തിലെത്തി ശശികല ടീച്ചര്‍

ഹൈന്ദവ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ക്ഷേത്ര സന്നിധിയിലേക്ക് മറ്റു മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുപോകുന്ന രീതിയിലുള്ള ചിത്രീകരണം നടത്തിയവര്‍ ആചാരത്തെ വെല്ലുവിളിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ കള്ളക്കേസെടുക്കുകയാണ് ഉണ്ടായത്. ഇത് അനുവദിക്കാന്‍ കഴിയില്ല.

കടമ്പഴിപ്പുറം(പാലക്കാട്): മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ വായില്യാംകുന്ന് ക്ഷേത്രാങ്കണത്തില്‍ നടന്ന സിനിമാ ചിത്രീകരണത്തിന്റെ പേരില്‍ സിനിമാ ജിഹാദിസം നടപ്പിലാക്കുകയായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാനാധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. വായില്യാംകുന്ന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ഹൈന്ദവ വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ ക്ഷേത്ര സന്നിധിയിലേക്ക് മറ്റു മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുപോകുന്ന രീതിയിലുള്ള ചിത്രീകരണം നടത്തിയവര്‍ ആചാരത്തെ വെല്ലുവിളിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. അതേസമയം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ കള്ളക്കേസെടുക്കുകയാണ് ഉണ്ടായത്. ഇത് അനുവദിക്കാന്‍ കഴിയില്ല.

അനുമതിയില്ലാതെ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രവേശിച്ച് വിശ്വാസത്തെ കളങ്കപ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഇതിന് മൗനാനുവാദം നല്‍കിയവരെയും കണ്ടുപിടിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഹിന്ദു ഐക്യവേദി നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

തുടര്‍ന്ന്, ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം ആചാര സംരക്ഷണത്തിന് മുന്‍കൈയെടുത്ത ധീരരായ ടി. സുബ്രഹ്മണ്യന്‍, കെ. ബാബു, സച്ചിദാനന്ദന്‍, ശബരിഷ്, ശ്രീജിത്ത് എന്നിവരെ ശശികല ടീച്ചര്‍ ആദരിച്ചു. ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പി. ഹരിദാസ്, ജനറല്‍ സെക്രട്ടറി പി. എന്‍. ശ്രീരാമന്‍, ബിജെപി പാലക്കാട് നഗരസഭ കൗണ്‍സിലര്‍ വി. നടേശന്‍, താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് എം. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി രജിത് കൃഷ്ണ, സംഘടനാ സെക്രട്ടറി പി.പി. ശ്രീകുമാര്‍, രമേഷ്, ഗോപി, ശബരിഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ. നിഷാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.എ. സജീവ്കുമാര്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.  

  comment

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.