×
login
അനുപമയുടെ കുഞ്ഞിനെ ദത്ത് കൊടുത്തതില്‍ വകുപ്പുതല അന്വേഷണം; കുഞ്ഞിനെ ലഭിക്കുകയെന്നത് അവകാശം, നിതീ ഉറപ്പാക്കുന്ന ഇടപെടലുകള്‍ നടത്തും

അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിഷയത്തില്‍ പ്രതികരിച്ചു.

തിരുവനന്തപുരം : അമ്മയുടെ സമ്മതമില്ലാതെ സിപിഎം നേതാവ് കുഞ്ഞിനെ ദത്തുകൊടുത്ത കേസില്‍ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വനിത ശിശുക്ഷേമ സമിതിക്കാണ് നിലവില്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം അറസിയിച്ചത്.  

പരാതിക്കാരിയായ അനുപമയ്ക്ക് നീതി ഉറപ്പാക്കുന്ന വിധത്തില്‍ ഇടപെടലുകള്‍ നടത്തും. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. അമ്മയ്‌ക്കൊപ്പമാണ് സര്‍ക്കാര്‍. അനുപമയ്ക്ക് കുഞ്ഞിനെ ലഭിക്കുക എന്നത് അവകാശമാണ്. അനുപമ ആരോപിക്കുന്ന കാലയളവില്‍ രണ്ട് കുട്ടികളെയാണ് ശിശുക്ഷേമ സമിതിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഒരു കുട്ടിയെ ദത്ത് നല്‍കി കഴിഞ്ഞു. എന്നാല്‍ മറ്റേ കുട്ടിയുടെ ഡിഎന്‍എ പരിശോധിച്ചെങ്കിലും അത് അനുപമയുടേത് അല്ലെന്ന് തെളിഞ്ഞു. കുട്ടിയെ അമ്മയ്ക്കൊപ്പം വിടണം എന്നതാണ് സര്‍ക്കാര്‍ നിലപാട്. വിഷയം കോടതിയിലേക്ക് പോയാല്‍ അമ്മയ്ക്ക് പിന്തുണ നല്‍കുന്ന നിലപാട് സ്വീകരിക്കുമെന്നും വീണ ജോര്‍ജ്ജ് പറഞ്ഞു.

അതിനിടെ അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ പാര്‍ട്ടി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാനാകില്ലെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിഷയത്തില്‍ പ്രതികരിച്ചു. ഇത്തരം പരാതി വന്നതിന് പിന്നാലെ തന്നെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തു. അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അനുപമയുടെ അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. അജിത്തിന്റെ അച്ഛനോടും വിഷയം സംസാരിച്ചിരുന്നു.  

എന്നാല്‍ അനുപമയുടെ പേരില്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച അജിത്തിന്റെ നടപടി അംഗീകരിക്കാനാകില്ല. അതിനാല്‍ മകനെ വിലക്കണമെന്ന് അജിത്തിന്റെ അച്ഛനോട് പറഞ്ഞതായും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് മുന്നോട്ട് പോകണം. കുഞ്ഞിനെ കൊടുക്കണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് കോടതിയാണ്. പോലീസിനോട് ഇന്നത് ചെയ്യണമെന്നോ ചെയ്യേണ്ടന്നോ പറയാന്‍ ഞങ്ങളാരും പോയിട്ടില്ല. അനുപമയുമായി ഫോണില്‍ സംസാരിച്ചിരുന്നു. പാര്‍ട്ടി ഇടപ്പെട്ട് പരിഹരിക്കേണ്ട പ്രശ്നമല്ല ഇത്. പാര്‍ട്ടി ഇടപ്പെട്ട് കുഞ്ഞിനെ വാങ്ങിച്ച് കൊടുക്കുക എന്നത് സാധ്യമേ അല്ല. ്അതിനാല്‍ കേസില്‍ നിയമപരമായി നീങ്ങുന്നതാണ് തല്ലതെന്നാണ് തീരുമാനം.  

അതേസമയം തന്റെ അനുമതിയോട് കൂടിയല്ലേ കുഞ്ഞിനെ കൊടുക്കുന്നത് പിന്നെ എന്തിനാണ് അന്വേഷിച്ചുവരുന്നതെന്നാണ് ആനാവൂര്‍ നാഗപ്പന്‍ ഇതുമായി ബന്ധപ്പെട്ട് തന്നോട് പ്രതികരിച്ചതെന്നാണ് അനുപമ അറിയിച്ചു. അനുപമയ്ക്കും അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19-നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍  തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ് എസ്എഫ്ഐ മുന്‍ നേതാവായ അനുപമയുടെ പരാതി. അനുപമയുടെ അച്ഛനും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ പി.എസ്.ജയചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതിയുള്ളത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്റെ കുഞ്ഞിനെ നശിപ്പിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രമിച്ചിരുന്നതായും അനുപമ ആരോപിച്ചിട്ടുണ്ട്.

അജിത്തും അനുമപയും സ്‌നേഹത്തിലായിരുന്നു. വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ച് മൂന്നുദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും, അമ്മയും സഹോദരിയും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം മാറ്റിയെന്നായിരുന്നു അനുപമ നല്‍കിയ പരാതി. പേരൂര്‍ക്കട പോലീസ് മുതല്‍ മുഖ്യമന്ത്രിക്കും സിപിഎം. നേതാക്കള്‍ക്കും വരെ പരാതി നല്‍കിയിരുന്നു. ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത്, അനുപമയ്ക്ക് കുട്ടിയുണ്ടായശേഷം ആദ്യ ഭാര്യയില്‍നിന്നു വിവാഹമോചനം നേടിയശേഷം ഇവരെ വിവാഹം ചെയ്യുകയായിരുന്നു.  

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.