×
login
രോഗി മരിച്ച സംഭവം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്, വിദഗ്ധ സമിതി അന്വേഷണം വേണ്ടതില്ലെന്ന് മന്ത്രി

ചികിത്സയില്‍ വീഴ്ച ഉണ്ടായോ, ശസ്ത്രക്രിയയില്‍ പിഴവ് ഉണ്ടായോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷണം വേണമെന്ന ആവശ്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തള്ളി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്ധ സമിതി അന്വേഷണം വേണ്ടതില്ലെന്നുമായിരുന്നു വീണാ ജോര്‍ജിന്റെ നിര്‍ദ്ദേശം.

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മനസ്സിലാകൂ. ഡോക്ടര്‍മാരുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ കെജിഎംസിടിഎ പ്രതിഷേധത്തിലാണ്. പുറത്തു നിന്നുള്ളവര്‍ പെട്ടി തട്ടിയെടുത്തു എന്നത് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ ഉന്നയിച്ച പരാതിയാണ്. ഇതിനെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്.  

ആശുപത്രിയില്‍ ഇത്രയും വലിയ സംവിധാനം ഒരുക്കുമ്പോള്‍ തെറ്റ് പറ്റാതെ നോക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ട്. ശസ്ത്രക്രിയ വൈകിയോ എന്നതടക്കം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മനസിലാകൂവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.  


ശസ്ത്ര ക്രിയയ്ക്ക് ശേഷം രോഗി മരിച്ച സംഭവത്തില്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിയാണ് ആവശ്യം ഉന്നയിച്ചത്. ചികിത്സയില്‍ വീഴ്ച ഉണ്ടായോ, ശസ്ത്രക്രിയയില്‍ പിഴവ് ഉണ്ടായോ എന്നതടക്കം ശാസ്ത്രീയമായി അന്വേഷിക്കാന്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്നും കുറ്റം കണ്ടെത്തിയാല്‍ മാത്രം നടപടി എടുക്കണമെന്നുമായിരുന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടത്. എന്നാല്‍ വിണാജോര്‍ജ് ഇത് തള്ളുകയായിരുന്നു.  

അതേസമയം കോവിഡില്‍ സംസ്ഥാനത്ത് പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ ആണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  

 

  comment

  LATEST NEWS


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്


  ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും


  തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.