×
login
രാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും പ്രതി; ആക്രമണത്തിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഗൂഢാലോചനയെന്ന് സതീശന്‍

അവിഷിത്ത് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ,വിഷയത്തില്‍ പിണറായി സര്‍ക്കാരും പ്രതിക്കൂട്ടിലാകുകയാണ്.

തിരുവനന്തപുരം: വയനാട്ടില്‍ rahul-gandhi-2/' class='tag_highlight_color_detail'>രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണി ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫും പ്രതി. എസ്എഫ്‌ഐ വയനാട് മുന്‍ വൈസ് പ്രസിഡന്റ് അവിഷിത് കെ.ആറിനെയാണ്  പോലീസ് പ്രതി ചേര്‍ത്ത്. അവിഷിത്ത് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതോടെ,വിഷയത്തില്‍ പിണറായി സര്‍ക്കാരും പ്രതിക്കൂട്ടിലാകുകയാണ്.  

അതേസമയം,  ആക്രമണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗൂഢാലോചനയുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണത്തില്‍ ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടായിരുന്നു. എന്നിട്ടും പൊലീസ് നടപടിയെടുത്തില്ല. ബഫര്‍സോണും എസ്എഫ്‌ഐയുമായി ബന്ധമെന്താണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ നടപടിയെടുക്കണമെങ്കില്‍ അത് സ്‌റ്റേറ്റ് ആണ് ചെയ്യണ്ടതെന്നും അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നടന്നത് ആസൂത്രിത ആക്രമണമാണെന്നും സതീശന്‍ ആരോപിച്ചു.

 

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.