×
login
എസ്എന്‍ഡിപി‍ അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍

ഈഴവ സമുദായത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്കെത്തിച്ചത് വെള്ളാപ്പള്ളി നടേശന്റെ സാരഥ്യമാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. സാമുദായിക അസമത്വത്തിനും അനീതിക്കും പാര്‍ശ്വവത്ക്കരണത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന അദ്ദേഹത്തിന് കര്‍മ്മ മണ്ഡലത്തില്‍ ഇനിയും പ്രശോഭിക്കുവാന്‍ ഗുരുദേവകൃപയും ദീര്‍ഘായുസും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ചേര്‍ത്തല: എസ്എന്‍ ട്രസ്റ്റിന്റേയും എസ്എന്‍ഡിപി യോഗത്തിന്റേയും അമരത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസകളുമായി ബിജെപി നേതാക്കള്‍. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരാണ് ഇന്നലെ വൈകിട്ടോടെ വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നേതാക്കളെ സ്വീകരിച്ചു. തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെ പൊന്നാടയണിയിച്ച് ആദരിച്ചു.  

 

ഈഴവ സമുദായത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലേക്കെത്തിച്ചത് വെള്ളാപ്പള്ളി നടേശന്റെ സാരഥ്യമാണെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. സാമുദായിക അസമത്വത്തിനും അനീതിക്കും പാര്‍ശ്വവത്ക്കരണത്തിനുമെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്ന അദ്ദേഹത്തിന് കര്‍മ്മ മണ്ഡലത്തില്‍ ഇനിയും പ്രശോഭിക്കുവാന്‍ ഗുരുദേവകൃപയും ദീര്‍ഘായുസും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍, മുന്‍ സംസ്ഥാന വക്താവ് അഡ്വ.പി.ആര്‍. ശിവശങ്കരന്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത,  ചേര്‍ത്തല മണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പില്‍, മുഹമ്മ മണ്ഡലം പ്രസിഡന്റ് കെ. കൃഷ്ണകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

  comment

  LATEST NEWS


  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മുറെയും റാഡുകാനുവും തോറ്റു;മെദ്‌വദേവ്, ഹാലെപ്പ് മുന്നോട്ട്


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.