×
login
വെള്ളായണി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി പൊള്ളലേല്‍പ്പിച്ചതായി പരാതി; ആക്രമണ കാരണം വ്യക്തമല്ല, ദുരൂഹതയുണ്ടെന്ന് പോലീസ്

പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. കോളേജ് അധികൃതരാണ് ഇക്കാര്യം തിരുവല്ലം പോലീസിനെ വിളിച്ചറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കായി കോളേജ് അധികൃതര്‍ നാലംഗ സമിതിയേയും നിയമിച്ചിട്ടുണ്ട്.

തിരുവനന്തപുരം : വെള്ളായണി കാര്‍ഷിക കോളേജില്‍ പെണ്‍കുട്ടിയെ സഹപാഠി ക്രൂരമായി പൊള്ളലേല്‍പ്പിച്ചതായി പരാതി. ആന്ധ്രാ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് പൊള്ളലേറ്റത്. ഹോസ്റ്റലില്‍ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു അന്ധ്രാ സ്വദേശിനിയാണ് പൊള്ളിച്ചതെന്നാണ് ആരോപണം. ഇരുവരും ബിഎസ് സി അഗ്രികള്‍ചര്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്.  

പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. കോളേജ് അധികൃതരാണ് ഇക്കാര്യം   തിരുവല്ലം പോലീസിനെ വിളിച്ചറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണങ്ങള്‍ക്കായി കോളേജ് അധികൃതര്‍ നാലംഗ സമിതിയേയും നിയമിച്ചിട്ടുണ്ട്. ആക്രമണത്തിനായി മറ്റൊരു പെണ്‍കുട്ടിയും സഹായം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.  

ഈ മാസം 18നാണ് സംഭവം നടക്കുന്നത്. പൊള്ളലേറ്റ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കോളേജ് അധികൃതരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റത് കണ്ട ബന്ധുക്കള്‍ തിരക്കുകും കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു.  


പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും അന്വേഷണം നീങ്ങുകയാണ്. സംഭവം പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട്. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.