×
login
മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിന് ബഹുമുഖ കര്‍മപദ്ധതി; അഷ്ടമുടിക്കായല്‍ കണ്ട് ഞെട്ടി നിയമസഭാ പരിസ്ഥിതി സമിതി

കായലുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കണം. കക്കൂസ്അറവുശാലഹൗസ്‌ബോട്ട് മാലിന്യങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നത് തടയാന്‍ കര്‍ശന നടപടി വേണം. മണ്‍റോതുരുത്തില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്‌ളോട്ടിംഗ് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണം.

നിയമസഭാസമിതി അംഗങ്ങള്‍ അഷ്ടമുടിക്കായല്‍ നോക്കികാണുന്നു

കൊല്ലം: അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുന്നതിന് ബഹുമുഖ കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റിയുടെ നിര്‍ദേശം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്ത യോഗത്തിലാണിത്.

കായലുമായി അതിര്‍ത്തിപങ്കിടുന്ന പഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കണം. കക്കൂസ്അറവുശാലഹൗസ്‌ബോട്ട് മാലിന്യങ്ങള്‍, പ്ലാസ്റ്റിക് തുടങ്ങിയവ കായലില്‍ തള്ളുന്നത് തടയാന്‍ കര്‍ശന നടപടി വേണം. മണ്‍റോതുരുത്തില്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫ്‌ളോട്ടിംഗ് സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് മുന്‍കൈയെടുക്കണം. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ. വിജയന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തി.


കായല്‍പരിസരത്തെ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാനായി കൂടുതല്‍ ഹരിതകര്‍മസേന അംഗങ്ങളെ സജ്ജമാക്കും. വീടുകളിലെയും ബോട്ടുകളിലെയും കക്കൂസ്മാലിന്യ നിര്‍മാര്‍ജനത്തിന് സീവേജ് പ്ലാന്റുകള്‍ നിര്‍മിക്കും. വീടുകളില്‍ സെപ്റ്റിക് ടാങ്കുകള്‍ അതാത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുഖേന നിര്‍മിച്ച് നല്‍കും. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചു.

കായല്‍സംരക്ഷണ പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതിയും  വിലയിരുത്തി. കായല്‍മേഖലയിലെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് കോട്ടം വരുന്നുവെന്ന് പരാതി ലഭിച്ചതിനാല്‍ അത്തരം സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനായി കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. കായലിന് ചുറ്റുമുള്ള ജലസ്രോതസ്സുകളിലെ വെള്ളം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പിനെയും മാലിന്യസംസ്‌കരണത്തിനായി സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി.

ജില്ലയിലെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും നിവേദനങ്ങളും  സ്വീകരിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം, കുരീപ്പുഴ ചണ്ടിഡിപ്പോ, സാമ്പ്രാണിക്കോടി എന്നിവിടങ്ങളില്‍ അംഗങ്ങളും എംഎല്‍എമാരുമായ കെ.ഡി. പ്രസേനന്‍, യു. പ്രതിഭ എന്നിവരും ഉദ്യോഗസ്ഥരും  സന്ദര്‍ശനം  നടത്തി. ജോബ്‌മൈക്കിള്‍ എംഎല്‍എ, കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, എഡിഎം ബീനറാണി, സബ് കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ, പരിസ്ഥിതി നോഡല്‍ ഓഫീസര്‍ ബി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.