ബാലുശേരി പാലൊളിമുക്കില്‍ ഡിവൈ എഫ് ഐ നേതാവ് ജിഷ്ണുരാജിനെ തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതോടെ എസ് ഡി പിഐ പ്രതിരോധത്തിലായി. എസ് ഡിപി ഐ ജില്ലാനേതാവ് അവിടനല്ലൂര്‍ മൂടോത്തുകണ്ടി സഫീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.
കോഴിക്കോട്: ബാലുശേരി പാലൊളിമുക്കില്‍ ഡിവൈ എഫ് ഐ നേതാവ് ജിഷ്ണുരാജിനെ തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്ന സംഘത്തിന്റെ വീഡിയോ പുറത്തുവന്നതോടെ എസ് ഡി പിഐ പ്രതിരോധത്തിലായി. എസ് ഡിപി ഐ ജില്ലാനേതാവ് അവിടനല്ലൂര്‍ മൂടോത്തുകണ്ടി സഫീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജിഷ്ണുവിനെ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത്.
സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഓടിക്കൂടിയ നാട്ടൂകാരാണ് കൃത്യം ചെയ്തതെന്നും എസ് ഡിപി ഐ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് വീഡിയോ ദൃശ്യം പുറത്ത് വന്നത്. കേസില്‍ തുമ്പായതോടെ എസ് ഡിപിഐ പ്രവര്‍ത്തകരായ പാലോളി പെരിഞ്ചേരി റംഷാദ് (35), ചാത്തങ്കോത്ത് ജുനൈദ് (28), ചാത്തങ്കോത്ത് സുല്‍ഫി (28) എന്നിവരാണ് പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി.
എസ് ഡിപി ഐയുടെ ഫ്ലെക്സ് കീറിയെന്നാരോപിച്ച് വ്യാഴാഴ്ച രാത്രിയാണ് ജിഷ്ണുരാജിനെ അമ്പതോളം വരുന്ന എസ് ഡിപി ഐ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചത്. ഫ്ളക്സ് കീറിയതിന്റെ കുറ്റം ആദ്യം ആര്‍എസ്എസിന്റെ തലയില്‍ ഇടാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ കൃത്യം ചെയ്തത് ജിഷ്ണുരാജാണെന്ന് തെളിഞ്ഞതോടെ ഇത് നടന്നില്ല.
റോഡില്‍ മര്‍ദ്ദിച്ചവശനാക്കിയ ശേഷമാണ് തോട്ടിലേക്ക് കൊണ്ടുപോയത്. മുക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫ്ലെക്സ് കീറിയത് താനാണെന്ന് സമ്മതിപ്പിച്ചതെന്ന ജിഷ്ണുവിന്റെ മൊഴി ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങള്‍. ചില സിപിഎം നേതാക്കളുടെ പ്രേരണയിലാണ് താന്‍ ഇത് ചെയ്തതെന്നും അവരുടെ പേര് പറയാന്‍ തയ്യാറാണെന്നും ജിഷ്ണു മുഖം ചെളിയില്‍ മുക്കുന്നതിനിടയില്‍ പറയുന്നത് കാണാം.
ഗുരുതരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
അഗ്നിപഥ് സവര്‍ക്കറുടെ ആശയം; പരിശീലനം കഴിഞ്ഞിറങ്ങുന്നവര്‍ ആര്‍എസ്എസിന്റെ രണ്ടാം സേനയാകും; മോദി ഇന്ത്യക്കാരെ സൈനികവല്‍ക്കരിക്കുകയാണെന്ന് കോടിയേരി
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന